CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 55 Seconds Ago
Breaking Now

തൈമൂര്‍ സാധാരണ കുട്ടിയാണ് ; ആളുകള്‍ക്ക് അതെന്നെങ്കിലും മനസിലാകുമായിരിക്കും ; കരീന കപൂര്‍

ബോളിവുഡിലെ കുട്ടിതാരമാണ് കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകന്‍ തൈമൂര്‍. തൈമൂറിന്റെ ഓരോ ചലനവും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കാറുണ്ട്. ഇതില്‍ പലപ്പോഴും താരദമ്പതികള്‍ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.  

തൈമൂറിന്റെ പുറകേ ആള്‍ക്കൂട്ടം ചുറ്റിതിരിയുന്നതില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് കരീന. തൈമൂറിനെ കാണുന്നത് ഞങ്ങള്‍ക്ക് സന്തോഷമാണെന്ന് ചിലര്‍ പറയും. തൈമൂര്‍ ഞങ്ങളുടെ മകനാണ്, നിങ്ങളെ അവന്‍ സന്തോഷവാനാക്കേണ്ടത് എന്തിനാണെന്നാണ് സെയ്ഫിന്റെ ആറ്റിറ്റിയൂഡ്. തന്റെ മകനെ ഓര്‍ത്ത് ഇപ്പോള്‍ പേടിയാണ്. പാപ്പരാസികള്‍ മൂലം മകനെ വീട്ടില്‍ നിര്‍ത്താന്‍ തന്നെ തനിക്ക് മടിയാണ്. ഷൂട്ടിന് പോകുമ്പോള്‍ മകന്‍ വീട്ടില്‍ എന്തുചെയ്യുന്നു എന്ന് പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ താന്‍ അറിയുന്നുണ്ട്. ഇത് വളരെ ഭീകരമാണെന്നും കരീന പറഞ്ഞു.

വളരെ സാധാരണമായ ഒരു കുട്ടിക്കാലമാണ് തന്റെ മകന് വേണ്ടത്.  അവന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കപ്പെടുകയാണ്. അവന്‍ വെറും ഒരു കുട്ടിയാണെന്ന് ഒരു സമയത്ത് ആളുകള്‍ക്ക് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും കരീന പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.