CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 20 Seconds Ago
Breaking Now

ദുല്‍ഖര്‍ നായകനാകുന്ന ചിത്രം ഒരു യെമണ്ടന്‍ പ്രേമ കഥ ഇന്ന് തീയേറ്ററുകളിലെത്തും

ഏറെ കാലത്തിന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന ചിത്രം ഒരു യെമണ്ടന്‍ പ്രേമ കഥ ഇന്ന് തീയേറ്ററുകളിലെത്തും. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്റെ മലയാള ചിത്രങ്ങള്‍ ഒന്നും പുറത്തിറങ്ങിയിരുന്നില്ല. അതിന് അന്ത്യം കുറിച്ച് 566 ദിവസങ്ങള്‍ക്ക് ശേഷമെത്തുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മലയാള ചിത്രമാണ് ''ഒരു യമണ്ടന്‍ പ്രേമകഥ'' എന്ന പ്രത്യേകതയുണ്ട്. 

ല്ലലു എന്ന തനി നാട്ടിന്‍പുറത്തുകാരനായുള്ള കഥാപാത്രമായാണ് ചിത്രത്തില്‍ ദുല്‍ഖറെത്തുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ലല്ലുവിന് വോട്ട് ചെയ്യണമെന്ന് ദുല്‍ഖര്‍ മുന്‍പ് അറിയിച്ചിരുന്നു. 'ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ'യെന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. അമര്‍ അക്ബര്‍ അന്തോണിയും കട്ടപ്പനയിലെ ഹൃതിക്ക് റോഷനും തിരക്കഥയും സംഭാഷണവുമൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും വീണ്ടും ഒരുമിച്ച് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. നവാഗതനായ ബി സി നൗഫല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികമാരായായി എത്തുന്നത് നിഖില വിമലും സംയുക്ത മേനോനുമാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.