CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 36 Minutes 44 Seconds Ago
Breaking Now

18 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ യുകെയില്‍ നിന്നും പുറത്താക്കിയെന്ന് അറിയിച്ച് ഹോം ഓഫീസിന്റെ കത്ത്; എന്‍എച്ച്എസ് ഡോക്ടര്‍ ഞെട്ടലില്‍; കത്ത് ലഭിച്ചത് വിക്ടോറിയ ഹോസ്പിറ്റല്‍ കാര്‍ പാര്‍ക്കില്‍ പ്രസവിച്ച് ഒരു ദിവസം കഴിഞ്ഞ്

സുഡാനില്‍ നിന്നുമുള്ള മെഡിക്കല്‍ പ്രാക്ടീഷണറായ ഇബ്രാഹിം ഫെബ്രുവരിയിലാണ് വിക്ടോറിയ ഹോസ്പിറ്റലില്‍ എത്തുന്നത്

കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലായിരുന്നു അവര്‍. ബ്ലാക്പൂളിലെ വിക്ടോറിയ ഹോസ്പിറ്റലിലെ കാര്‍ പാര്‍ക്കില്‍ വെച്ചാണ് ഏപ്രില്‍ ഇബ്രാഹിം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ഇതിന്റെ സന്തോഷം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കാത്തുനില്‍ക്കുന്നതിന് മുന്‍പ് തന്നെ കുടുംബത്തെ തേടി ഹോം ഓഫീസിന്റെ കത്തെത്തി. 18 മാസം പ്രായമുള്ള ഇവരുടെ മകന്റെ പേരിലായിരുന്നു കത്ത്. രാജ്യത്ത് നിന്നും പുറത്താക്കിയെന്ന് അറിയിച്ച് കൊണ്ടായിരുന്നു ഹോം ഓഫീസ് അറിയിപ്പ്. 

18 മാസം പ്രായമുള്ള മകന്‍ ഐസകിനോട് രാജ്യത്ത് നിന്നും പുറത്തുപോകണമെന്നാണ് ഹോം ഓഫീസ് ആവശ്യപ്പെടുന്നത്. ഈ കത്ത് ലഭിച്ചതിന്റെ ഞെട്ടലിലാണ് എന്‍എച്ച്എസ് ഡോക്ടറായ മാഗ്ദി ഇബ്രാഹിമും, ഭാര്യ ഏപ്രില്‍ ഇബ്രാഹിമും. ഐസകിനെ അഭിസംബോധന ചെയ്താണ് സര്‍ക്കാര്‍ കത്ത് ലഭിച്ചതെന്ന് കുടുംബം പറയുന്നു. 'രാജ്യത്ത് തുടരാന്‍ നിങ്ങള്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് നിരസിച്ചതായി അറിയിക്കാനാണ് ഈ കത്ത്', ഹോം ഓഫീസ് വ്യക്തമാക്കി. 

ചെറിയ കുഞ്ഞിനെ രാജ്യത്ത് നിന്ന് പുറത്താക്കിയെന്ന കത്ത് ലഭിച്ചതോടെ തങ്ങള്‍ ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇബ്രാഹിം ദമ്പതികള്‍ പറഞ്ഞു. കുടുംബം അപ്പാടെ രാജ്യത്ത് നിന്നും മടങ്ങാനാണ് ആലോചിക്കുന്നത്. രക്ഷിതാക്കള്‍ക്ക് രണ്ട് പേര്‍ക്കും കൃത്യമായ വിസ ഉണ്ടായിട്ടും കുഞ്ഞിനെ മാത്രം മടക്കി അടയ്ക്കണമെന്ന് പറയുന്നതിന്റെ ന്യായമാണ് ഇവര്‍ക്ക് മനസ്സിലാകാത്തത്. 

സുഡാനില്‍ നിന്നുമുള്ള മെഡിക്കല്‍ പ്രാക്ടീഷണറായ ഇബ്രാഹിം ഫെബ്രുവരിയിലാണ് വിക്ടോറിയ ഹോസ്പിറ്റലില്‍ എത്തുന്നത്. ഭാര്യ ഏപ്രില്‍ ഡിപ്പന്റന്‍ഡായാണ് ഇവിടെ എത്തിയത്. എന്നാല്‍ ആറ് മാസത്തെ സന്ദര്‍ശക വിസയാണ് ഐസകിന് ഉണ്ടായിരുന്നതെന്നും ഇതിനാല്‍ ജൂലൈയില്‍ മടങ്ങാനുമാണ് ഹോം ഓഫീസ് ആവശ്യപ്പെടുന്നത്. അതേസമയം ഐസകിന്റെ രക്ഷിതാക്കള്‍ ആപ്ലിക്കേഷനില്‍ വരുത്തിയ തെറ്റുകളാണ് പ്രശ്‌നമുണ്ടാക്കിയതെന്നും ഇത് ശരിയാക്കാന്‍ വീണ്ടും അപേക്ഷ നല്‍കാനും ആവശ്യപ്പെട്ടതായി ഹോം ഓഫീസ് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.