CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 25 Minutes 9 Seconds Ago
Breaking Now

റോഡപകടം വ്യാജമായി സൃഷ്ടിച്ച് പരുക്ക് അഭിനയിച്ച് 750,000 പൗണ്ട് നഷ്ടപരിഹാരം അടിച്ചുമാറ്റാന്‍ ശ്രമിച്ച എന്‍എച്ച്എസ് നഴ്‌സിന്റെ പദ്ധതി പാളി; പ്രൊഫഷന്റെ മാനംകെടുത്തിയ നഴ്‌സിന് ആജീവനാന്ത വിലക്ക്

നഴ്‌സിംഗ് പ്രൊഫഷന് ആവശ്യമായി നിരവധി കഴിവും, ഗുണങ്ങളും തനിക്കുണ്ടെന്നായിരുന്നു ബാര്‍ട്‌ലെറ്റിന്റെ വാദം

മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. ഇതിനപ്പുറത്ത് എളുപ്പത്തില്‍ പണം കണ്ടെത്തി ജോലി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്. എളുപ്പത്തില്‍ പണം കണ്ടെത്താനായി വ്യാജമായി അപകടം സൃഷ്ടിച്ച സ്ത്രീയുടെ മാന്യമായ ജോലി കൂടിയാണ് ഈ പരിപാടിയോടെ അവതാളത്തിലായത്. അപകടത്തിന് പകരം പണം നേടാന്‍ ഇന്‍ഷുറന്‍സ് അഴിമതി നടത്താന്‍ ശ്രമിച്ച നഴ്‌സിനെയാണ് ആജീവനാന്തം വിലക്കിയത്. 

കാര്‍ഫിലിക്ക് സമീപമുള്ള എസ്ടാര്‍ഡ് ഫാവര്‍ ഹോസ്പിറ്റലിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന 50-കാരി നിക്കോള ബാര്‍ട്ട്‌ലെറ്റ് കാര്‍ അപകടത്തില്‍ പരുക്കേറ്റെന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് അവകാശപ്പെട്ടത്. മറ്റൊരു വാഹനം തന്റെ കാറില്‍ ഇടിച്ചെന്ന് അവകാശപ്പെട്ട് 16,764 പൗണ്ട് കൈക്കലാക്കാനും എന്‍എച്ച്എസ് നഴ്‌സിന് സാധിച്ചു. 

എന്നാല്‍ സമാനമായ നിരവധി അപകടങ്ങള്‍ വ്യാജമായി സൃഷ്ടിച്ച് പണം കൈക്കലാക്കാനുള്ള സംഘടിത നീക്കങ്ങളില്‍ ഒന്ന് മാത്രമായിരുന്നു ഈ സംഭവം. ഒരു പ്രാദേശിക ഗാരേജിന്റെ സഹായത്തോടെ സംഘടിപ്പിച്ച വ്യാജ അപകടങ്ങളില്‍ ബാര്‍ട്‌ലെറ്റിനെ കൂടാതെ മറ്റ് അഞ്ച് പേരും ജയിലിലായിരുന്നു. ജയിലില്‍ നിന്നിറങ്ങിയതോടെ നഴ്‌സിംഗ് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. 

നഴ്‌സിംഗ് പ്രൊഫഷന് ആവശ്യമായി നിരവധി കഴിവും, ഗുണങ്ങളും തനിക്കുണ്ടെന്നായിരുന്നു ബാര്‍ട്‌ലെറ്റിന്റെ വാദം. എന്നാല്‍ പ്രൊഫഷന്റെ വിശ്വാസ്യത നശിപ്പിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പാനല്‍ കണ്ടെത്തി. ഗാരേജില്‍ നടത്തിയ പരിശോധനകളിലാണ് 2009 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ വ്യാജ അപകടങ്ങളിലൂടെ 750,000 പൗണ്ട് ഈ സംഘം കൈക്കലാക്കിയെന്ന് പോലീസ് ഉറപ്പിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.