CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 57 Seconds Ago
Breaking Now

അടിച്ചുമാറ്റിയ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ ടിക്കറ്റിന് 4 മില്ല്യണ്‍ പൗണ്ട് ജാക്‌പോട്ട്; ജേതാക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് പോലും ഇല്ലെന്ന് മനസ്സിലായതോടെ പണിപാളി; പണം തരില്ലെന്ന് ലോട്ടറി മേധാവികള്‍

അടുത്ത വര്‍ഷങ്ങളില്‍ ബോള്‍ട്ടണ്‍ പ്രദേശത്തെ കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തതിന് മോസ്റ്റ് വാണ്ടഡ് പട്ടികയിലും ഇവര്‍ക്ക് ഇടംലഭിച്ചിരുന്നു

ഇലയിട്ടിട്ട് ചോറില്ലെന്ന് പറഞ്ഞത് പോലെയാണ് ഈ മോഷ്ടാക്കളുടെ അവസ്ഥ. 4 മില്ല്യണ്‍ പൗണ്ട് ജാക്‌പോട്ട് അടിച്ചിട്ട് അതിലൊന്ന് തൊടാന്‍ പോലും കഴിയാതെ നാണംകെട്ട് നില്‍ക്കേണ്ടി വരുന്ന ഗതികേടിനേക്കാള്‍ ദുരിതം മറ്റെന്താണ്? എന്ത് കൊണ്ടാണ് ഇവര്‍ക്ക് ജാക്‌പോട്ട് തുക ലോട്ടറി മേധാവികള്‍ കൈമാറാത്തത് എന്നല്ലേ, ടിക്കറ്റ് വാങ്ങാന്‍ ഇവര്‍ ഉപയോഗിച്ചത് അടിച്ചുമാറ്റിയ മറ്റാരുടേയോ ഡെബിറ്റ് കാര്‍ഡാണെന്ന് സംശയം ഉയര്‍ന്നതോടെയാണ് കമ്പനി തുക കൈമാറുന്നത് തടഞ്ഞത്. 

36-കാരന്‍ മാര്‍ക്ക് ഗുഡ്‌റാം, 31-കാരന്‍ ജോണ്‍-റോസ് വാട്‌സണ്‍ എന്നിവരാണ് ജാക്‌പോട്ട് നേടിയ ആ ദൗര്‍ഭാഗ്യവാന്‍മാര്‍. സംഘാടകരായ കാംലെറ്റ് ഇരുവര്‍ക്കും സ്വന്തം ബാങ്ക് അക്കൗണ്ട് പോലും ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. വിജയിച്ച പണം ഇട്ടുകൊടുക്കാന്‍ അക്കൗണ്ട് ഇല്ലെന്ന് വ്യക്തമായതോടെ ലോട്ടറി ഇവര്‍ എങ്ങിനെ എടുത്തെന്ന സംശയമായി. ഡെബിറ്റ് കാര്‍ഡ് എങ്ങിനെ ഉപയോഗിച്ചെന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചതുമില്ല. ജോണ്‍ എന്നുപേരുള്ള സുഹൃത്തിന്റെ കാര്‍ഡാണെന്ന് അവകാശപ്പെട്ടെങ്കിലും വിശദവിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു. 

നോര്‍ത്ത് പ്രദേശത്ത് ജോണിനെ കാണാതായെന്നാണ് ഇരുവരും ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ലോട്ടറി സംഘാടകര്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ലോട്ടറി അടിച്ചതോടെ അടിച്ചുപൊളിക്കാന്‍ പദ്ധതിയിട്ട് തയ്യാറെടുക്കുമ്പോഴാണ് സംഘാടകരുടെ സംശയങ്ങള്‍ പാരയായത്. വിലയേറിയ വീടുകളും, കരീബിയന്‍ ദ്വീപുകളില്‍ ക്രൂയിസുമാണ് ആദ്യത്തെ പ്ലാനുകള്‍. ബോള്‍ട്ടണില്‍ നിന്നുമുള്ള വാട്‌സണ്‍ ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കവര്‍ച്ച കേസില്‍ ജയിലില്‍ പോയ വ്യക്തിയാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നിന്നുമുള്ള ഗുഡ്‌റാം. 

അടുത്ത വര്‍ഷങ്ങളില്‍ ബോള്‍ട്ടണ്‍ പ്രദേശത്തെ കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തതിന് മോസ്റ്റ് വാണ്ടഡ് പട്ടികയിലും ഇവര്‍ക്ക് ഇടംലഭിച്ചിരുന്നു. 4 മില്ല്യണ്‍ പൗണ്ട് റെഡ് സ്‌ക്രാച്ച്കാര്‍ഡ് ഗെയിമിലെ ടിക്കറ്റ് വാങ്ങാന്‍ കാര്‍ഡ് മോഷ്ടിച്ചിട്ടില്ലെന്നാണ് ഇരുവരുടെയും വാദം. 




കൂടുതല്‍വാര്‍ത്തകള്‍.