CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 44 Minutes 49 Seconds Ago
Breaking Now

ഹന്നാ കൊടുങ്കാറ്റ് വരുന്നു; യുകെയില്‍ ആഞ്ഞടിക്കാന്‍ ഒരുങ്ങുന്നത് 75 എംപിഎച്ച് കൊടുങ്കാറ്റ്; ഗതാഗതം തടസ്സപ്പെടും, കൂട്ടിന് പവര്‍കട്ടും; വെള്ളി, ശനി ദിവസങ്ങളില്‍ മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി മെറ്റ് ഓഫീസ്

അയര്‍ലണ്ടിനെയാണ് ഹന്നാ കൊടുങ്കാറ്റ് പ്രധാനമായും ബാധിക്കുകയെന്ന് മെറ്റ് ഓഫീസ്

ബ്രിട്ടനിലെ ചില ഭാഗങ്ങളിലും, അയര്‍ലണ്ടിലും നാശം വിതയ്ക്കാന്‍ ഹന്നാ കൊടുങ്കാറ്റ് എത്തുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും വീശിയടിക്കുന്ന കനത്ത കാറ്റിനൊപ്പം, ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഐറിഷ് മെറ്റ് ഓഫീസാണ് കൊടുങ്കാറ്റിന് ഹന്നാ എന്ന് പേരുനല്‍കിയത്. വെള്ളിയാഴ്ച രാത്രിയോടെ കോര്‍ക്ക്, കെറി എന്നിവിടങ്ങളില്‍ അതിശക്തമായ കൊടുങ്കാറ്റ് പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. 

മണിക്കൂറില്‍ 75 മൈല്‍ വേഗതയുള്ള കാറ്റാണ് ഹന്നാ കൊടുങ്കാറ്റ് രാജ്യത്തേക്ക് എത്തിക്കുക. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, വെയില്‍സിന്റെ സതേണ്‍ ഭാഗങ്ങളിലും കൊടുങ്കാറ്റിന് സമാനമായ സാഹചര്യം ഉണ്ടാകും. വെള്ളിയാഴ്ച രാത്രി 9 മുതല്‍ ശനിയാഴ്ച രാത്രി 3 വരെ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പാണ് പ്രാബല്യത്തിലുള്ളത്. ശനിയാഴ്ചയോടെ ഭീഷണി ഒഴിയുമെന്നാണ് കരുതുന്നത്. ഞായഴാഴ്ച ആയിരങ്ങള്‍ ലണ്ടന്‍ മാരത്തണില്‍ പങ്കെടുക്കാനായി തെരുവിലിറങ്ങുമെന്നിരിക്കെയാണ് ഹന്നയുടെ വരവ്. 

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, വെയില്‍സിനും നല്‍കിയിട്ടുള്ള യെല്ലോ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം പവര്‍കട്ടും, ഗതാഗത തടസ്സങ്ങള്‍ക്കും സാധ്യതയുണ്ട്. ഒപ്പം തീരപ്രദേശങ്ങളില്‍ അവശിഷ്ടങ്ങള്‍ കനത്ത കാറ്റില്‍ പറന്നുയരാനും ഇടയാക്കും. അയര്‍ലണ്ടിനെയാണ് ഹന്നാ കൊടുങ്കാറ്റ് പ്രധാനമായും ബാധിക്കുകയെന്ന് മെറ്റ് ഓഫീസ് പറയുന്നു. എന്നിരുന്നാലും കാര്‍ഡിഫ്, ഡിവോണ്‍, കോണ്‍വാള്‍, സൗത്ത് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ബുദ്ധിമുട്ടുള്ള സാഹചര്യം വന്നേക്കാം. 

വെള്ളിയാഴ്ച മുതല്‍ കാറ്റ് ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങും. വൈകുന്നേരത്തോടെ ഹന്നാ കൊടുങ്കാറ്റ് വെസ്‌റ്റേണ്‍ വെയില്‍സിലും, സ്‌കോട്ട്‌ലണ്ടിലെ ചിലയിടങ്ങളിലും പ്രഭാവം കാണിക്കും. ഇത് പിന്നീട് അയര്‍ലണ്ടിലേക്ക് കടന്നാണ് നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കാന്‍ സാധ്യത പുലര്‍ത്തുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.