CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 12 Minutes 47 Seconds Ago
Breaking Now

നിങ്ങളുടെ കുട്ടിക്ക് എംഎംആര്‍ വാക്‌സിനേഷന്‍ എടുത്തോ? പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികളെ യുകെ സ്‌കൂളുകളില്‍ നിന്നും വിലക്കാന്‍ മടിക്കില്ലെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ മടിക്കുന്ന രീതി വളരെ ആശങ്കാജനകമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി

മീസില്‍സിനെതിരെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ പോലും മടിക്കില്ലെന്ന പ്രഖ്യാപനവുമായി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്. ഗുരുതരമായ ഈ നടപടിയിലേക്ക് കടക്കുമോയെന്ന ചോദ്യത്തിനാണ് ഒരു നടപടിയും ഒഴിവാക്കില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയത്. എംഎംആര്‍ വാക്‌സിനേഷനുകള്‍ യുകെയില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും കുറയുന്നതായി കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ പ്രതിരോധ നടപടികളുമായി രംഗത്തിറങ്ങുന്നത്. 

2018-ല്‍ മീസില്‍സ് കേസുകള്‍ ഇംഗ്ലണ്ടില്‍ മൂന്നിരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തു. ഓണ്‍ലൈനില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളാണ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ മടിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നതെന്ന് ഹാന്‍കോക് മുന്നറിയിപ്പ് നല്‍കി. ഈ പ്രശ്‌നം നേരിടാന്‍ അടുത്ത ആഴ്ച ഹെല്‍ത്ത് സെക്രട്ടറി സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ട്. 

ഫ്രാന്‍സില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികള്‍ക്ക് സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളിലും, നഴ്‌സറികളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയില്ല. എംഎംആറിന്റെ കാര്യത്തില്‍ യുഎസും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ ഈ കടുംപിടുത്തം യുകെയില്‍ വേണോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഹെല്‍ത്ത് സെക്രട്ടറിയുടെ നിലപാട് മറ്റാരും ഇതിന് മുന്‍പ് മുന്നോട്ട് വെച്ചതായി അറിയില്ലെന്നാണ് പ്രധാനമന്ത്രി തെരേസ മേയുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചത്. കൂടാതെ നാടകീയമായ നിലപാട് ജനങ്ങളുടെ അവകാശങ്ങള്‍ക്ക് എതിരാകുമെന്നും ഇന്‍ഫെക്ഷന്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിരോധ കുത്തിവെയ്പ്പിന് വിരുദ്ധമായ പ്രക്ഷോഭങ്ങള്‍ക്കും ഇത് ഇടയാക്കുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ മടിക്കുന്ന രീതി വളരെ ആശങ്കാജനകമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു. സ്വന്തം കുടുംബത്തിന് മാത്രമല്ല അയല്‍ക്കാര്‍ക്ക് പോലും ഇത് കൊണ്ട് ഗുണം ഉണ്ടാകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.