CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 52 Seconds Ago
Breaking Now

'ഉയരെ' അതിന്റെ പൂര്‍ണതയില്‍ വല്ലാത്തൊരു ആത്മസംതൃപ്തി നല്‍കിയ ചിത്രം ; ടൊവിനോ

'ഉയരെ' അതിന്റെ പൂര്‍ണതയില്‍ വല്ലാത്തൊരു ആത്മസംതൃപ്തി നല്‍കിയ ചിത്രം, അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ കണ്ട ശേഷം നടന്‍ ടൊവീനോ പറഞ്ഞു.'ഞാന്‍ അഭിനയിക്കുന്ന സിനിമയായിട്ടു പോലും ഈ ചിത്രത്തോട് എനിക്ക് വൈകാരികമായ അടുപ്പം തോന്നി. കുറെ തവണ ഷൂട്ടിലും ഡബിംഗിലും ദൃശ്യങ്ങള്‍ കാണുന്നതുകൊണ്ട് സാധാരണ സിനിമ കാണുമ്പോള്‍ അത്രയും ഫീല്‍ ചെയ്യാന്‍ പറ്റാറില്ല. എന്നാല്‍, ഈ സിനിമ അതിന്റെ പൂര്‍ണതയില്‍ വല്ലാത്തൊരു ആത്മസംതൃപ്തി നല്‍കിയ ഒന്നാണ്. സിനിമയുടെ ത്രില്ലര്‍ അനുഭവം തീവ്രമായി പകരാന്‍ സംവിധായകന്‍ മനു അശോകിന് കഴിഞ്ഞിട്ടുണ്ട്.' ടൊവീനോ പറഞ്ഞു.

ചിത്രത്തില്‍ ആസിഫ് അലി ഗോവിന്ദ് എന്ന കഥാപാത്രത്തെയും ടൊവിനോ വിശാല്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുമ്പോള്‍ പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വതി എത്തുന്നത്. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ടീമാണ്. നോട്ട്ബുക്കിനു ശേഷം പാര്‍വതിയും ബോബി സഞ്ജയ് ടീം ഒരുമിക്കുന്ന സിനിമയാണ് 'ഉയരെ'.

 




കൂടുതല്‍വാര്‍ത്തകള്‍.