CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 25 Seconds Ago
Breaking Now

പടം കഴിഞ്ഞപ്പോള്‍ തിയറ്ററിലുയര്‍ന്ന കയ്യടിഏറെ സന്തോഷിപ്പിച്ചു ; ഉയരെ കണ്ട് മനസു നിറഞ്ഞെന്ന് സത്യന്‍ അന്തിക്കാട്

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറഞ്ഞ 'ഉയരെ' തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ലക്ഷ്മി സായുടെ ജീവിതം വെള്ളിത്തിരയില്‍ ആവിഷ്‌കരിച്ച ചിത്രം കണ്ടവരുടെയെല്ലാം പ്രതീക്ഷകള്‍ക്കും ഉയരെ പറന്ന് സിനിമ ജൈത്രയാത്ര തുടരുമ്പോള്‍ ചിത്രത്തെക്കുറിച്ച് വാചാലനാകുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഫേസ്ബുക്കിലൂടെയാണ് ചിത്രം കണ്ട ശേഷമുള്ള അനുഭവം സത്യന്‍ അന്തിക്കാട് കുറിച്ചത്. 

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

'ഉയരെ' കണ്ടു.

കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിര്‍ബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീര്‍ന്നപ്പോള്‍ തിയ്യേറ്ററിലുയര്‍ന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചു. 

കാരണങ്ങള്‍ രണ്ടാണ്..

ഒന്ന് 'ഉയരെ' മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി എന്നത്. മറെറാന്ന്, ആദ്യമായി ഒരു സിനിമയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ റിസ്‌കും വെല്ലുവിളികളുമൊന്നും കാര്യമാക്കാതെ 'എസ് ക്യൂബ്‌സ്' എന്ന പുതിയ നിര്‍മ്മാതാക്കള്‍ കാണിച്ച ധൈര്യം.

ബോബിയും സഞ്ജയും ഇതാദ്യമായല്ല നമ്മളെ അതിശയിപ്പിക്കുന്നത്. വിശാലമായ ഒരു കഥയല്ല, മനുഷ്യന്റെ ചില അവസ്ഥകളാണ് അവരുടെ സിനിമ. അതിന്റെ സൗന്ദര്യം 'ട്രാഫിക്' പോലുള്ള സിനിമകളില്‍ നമ്മള്‍ കണ്ടതാണ്. കൈയൊതുക്കമുള്ള തിരക്കഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് 'ഉയരെ'.

പാര്‍വ്വതിയും ടൊവീനോയും ആസിഫലിയും മാത്രമല്ല സിദ്ധിക്കും പ്രേംപ്രകാശുമടക്കം അഭിനയിച്ച എല്ലാവരും 'ഉയരെ'ക്ക് ഉയിരു നല്‍കിയവരാണ്. ക്യാമറയും എഡിറ്റിംഗും സംഗീതവും എല്ലാം.

മലയാളത്തില്‍ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്. സക്കരിയ,മധു.സി.നാരായണന്‍, ഇപ്പോഴിതാ മനു അശോകനും. മനു ഒരു വലിയ പ്രതീക്ഷയാണ്.

എല്ലാവര്‍ക്കും എന്റെ സ്‌നേഹം.

 




കൂടുതല്‍വാര്‍ത്തകള്‍.