CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 31 Seconds Ago
Breaking Now

സിനിമ കാണാതെ കാജോള്‍ അക്ഷയിയെ തന്നെ നോക്കിയിരുന്നു ; കരണ്‍ ജോഹര്‍

നടി കാജോളിന് അക്ഷയ് കുമാറിനോടുണ്ടായിരുന്ന അടുപ്പത്തെ കുറിച്ച് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. കാജോളിനൊപ്പം കപില്‍ശര്‍മ്മ ഷോയില്‍ പങ്കെടുക്കുമ്പോഴായിരുന്നു കരണിന്റെ തുറന്നുപറച്ചില്‍.

'' 1991 ല്‍ ഹെന്ന എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. ആ സമയത്ത് കാജോളിന് അക്ഷയ് കുമാറിനോട് വല്ലാത്ത ആകര്‍ഷണമായിരുന്നു. സിനിമ കാണാതെ കാജോള്‍ അക്ഷയ് കുമാറിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. സിനിമ തീര്‍ന്നപ്പോള്‍ അക്ഷയ് അപ്രത്യക്ഷനായി. അവിടെ വച്ചാണ് ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം ,ഇതു കേട്ട് കാജളും അവതാരകന്‍ കപില്‍ ശര്‍മ്മയും പൊട്ടിച്ചിരിച്ചു.

1994ല്‍ യേ ദില്ലഗി എന്ന ചിത്രത്തില്‍ കാജോളും അക്ഷയും ഒന്നിച്ച് അഭിനയിച്ചു. അന്ന് തിരക്കേറിയ താരമായിരുന്നു കാജോള്‍. തന്റെ സുഹൃത്തുക്കളുടെ പട്ടികയെടുത്താല്‍ മറവിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം കാജോളിനാണെന്നും കരണ്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.