CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 58 Minutes 12 Seconds Ago
Breaking Now

പൂര്‍ണിമയ്‌ക്കൊപ്പം ഒരു സീന്‍ പോലും തന്നില്ലെന്ന് ഇന്ദ്രജിത്ത് ; മനപൂര്‍വ്വമെന്ന് ആഷിഖ് അബുവും !

നിപ്പ വൈറസിനെ അതിജീവിച്ച കേരളത്തിന്റെ കഥ പറയുന്ന ആഷിക് അബു ചിത്രമാണ് വൈറസ്. വന്‍ താര നിരയാണ് ചിത്രത്തില്‍. 17 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണിമ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് . കോഴിക്കോട് ജില്ലാ ആരോഗ്യ സെക്രട്ടറിയായാണ് പൂര്‍ണിമ വേഷമിടുന്നത്. ഭര്‍ത്താവ് ഇന്ദ്രജിത്തും പ്രധാന വേഷത്തിലുണ്ട്. എന്നാല്‍ ഒരു രംഗം പോലും ഒരുമിച്ചില്ലെന്ന് ഇന്ദ്രജിത്ത് ദോഹയില്‍ ട്രെയ്‌ലര്‍ ലോഞ്ചില്‍ പറഞ്ഞു.

'' ആ ഒരു വിഷമം മാത്രമേ ബാക്കിയുള്ളൂ. ഈ സിനിമയില്‍ ഒരു ഷോട്ടുപോലും ആഷിഖ് എനിയ്ക്ക് പൂര്‍ണിമയ്‌ക്കൊപ്പം തന്നിട്ടില്ല. ഇത് കഴിഞ്ഞ് ഞങ്ങളൊരുമിക്കുന്ന രാജീവ് രവി ചിത്രമാണ് തുറമുഖം. അതിലും എനിക്കും പൂര്‍ണിമയ്ക്കും കോമ്പിനേഷന്‍ രംഗമില്ല., സദസില്‍ ചിരി പടര്‍ത്തി ഇന്ദ്രജിത്ത് പറഞ്ഞു. ആഷിഖ് ഇത്ര ക്രൂരനാണോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അത് മനപൂര്‍വ്വം ചെയ്തതാണെന്നാണ് ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്.

ചിത്രം ജൂണ്‍ 7ന് റിലീസ് ചെയ്യും.




കൂടുതല്‍വാര്‍ത്തകള്‍.