ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. മൂന്നു സ്ഥാനം പിന്നോട്ട് പോയി ഇന്ത്യ അഞ്ചാമതായി. പാകിസ്താന്‍ ഒന്നാം സ്ഥാനം തുടരുകയാണ്. 2009 ലെ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ പാകിസ്താന് 286 റേറ്റിങ് പോയ്ന്റുണ്ട്. 262 പോയ്ന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാമതും 261 പോയിന്റ് വീതമുള്ള ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
ഇന്ത്യയുടെ അക്കൗണ്ടില്‍ 260 പോയിന്റാണ് ഉള്ളത്.
ബംഗ്ലാദേശ് പത്താം സ്ഥാനത്താണ്. ഒരു സ്ഥാനം മുന്നില്‍ കയറിയ അഫ്ഗാനിസ്താന്‍ ഏഴാം സ്ഥാനത്തും ശ്രീലങ്ക എട്ടാം സ്ഥാനത്തുമെത്തി. അതേസമയം വെസ്റ്റിന്‍ഡീസ് 9ാം സ്ഥാനത്തേക്കു വീണു.