CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 47 Seconds Ago
Breaking Now

It's a Boy! മെഗാന്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.26ന് ആണ്‍കുഞ്ഞ് ജന്മം നല്‍കി; ലോകത്തെ അറിയിക്കാതെ ഒരു രാജകീയ പ്രസവം; വീട്ടില്‍ പ്രസവിക്കാന്‍ കാത്തിരുന്ന് രക്ഷയില്ലാതെ മെഗാന്‍ ലണ്ടനിലെ സ്വകാര്യ ഹോസ്പിറ്റലില്‍ രഹസ്യമായെത്തി

തങ്ങളുടെ വീട്ടില്‍ വെച്ച് പ്രസവം നടത്താനുള്ള ശ്രമങ്ങള്‍ ഒരാഴ്ചയിലേറെ വൈകിയതോടെയാണ് മെഗാനെ കൂട്ടി ആശുപത്രിയിലേക്ക് പോകേണ്ടി വന്നത്

നാടും, നാട്ടാരും അറിയാതെ ഒരു രാജകീയ പ്രസവം. ബ്രിട്ടീഷ് രാജകുടുംബത്തിന് പതിവില്ലാത്ത ഒരു കാര്യം തന്നെയാണ് മെഗാന്‍ മാര്‍ക്കിള്‍ നടത്തിക്കാണിച്ചത്. വീട്ടില്‍ പ്രസവിക്കാനുള്ള ശ്രമങ്ങള്‍ ഒരാഴ്ച വൈകിയതോടെ വയറ്റിലുള്ള കുഞ്ഞിനെ ജീവനോടെ പുറത്തെത്തിക്കാന്‍ സസെക്‌സ് ഡച്ചസിന് അവസാന നിമിഷം ആശുപത്രിയുടെ സേവനം ആവശ്യമായി വന്നു. ഞായറാഴ്ച ഹാരി രാജകുമാരനൊപ്പം സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അകമ്പടിയോടെയാണ് മെഗാന്‍ ലണ്ടനിലെ ആശുപത്രിയില്‍ എത്തിയത്. ഒരാഴ്ചയിലേറെയായി കൊട്ടാരത്തിന് പുറത്ത് കാത്തുനിന്ന രാജഭക്തരെ അമ്പരപ്പിച്ച് കൊണ്ട് തിങ്കളാഴ്ചയാണ് കൊട്ടാര ജീവനക്കാര്‍ ആ കുറിപ്പ് വെച്ചത്.

'സസെക്‌സ് ഡച്ചസ് ആണ്‍കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 5.26നാണ് പ്രസവം. ഇരുവരും സുഖമായിരിക്കുന്നു', കുറിപ്പില്‍ വ്യക്തമാക്കി. 

അതീവ രഹസ്യമായാണ് മെഗാനെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനിലെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്ന് സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നിരുന്നാലും പോര്‍ട്ട്‌ലാന്‍ഡിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവമെന്നാണ് കരുതുന്നത്. സാധാരണ പ്രസവത്തിന് 15,000 പൗണ്ട് ചാര്‍ജ്ജ് ഈടാക്കുന്ന സ്ഥലമാണ് ഇത്. രാജകുമാരിമാരായ ബിയാട്രിസ്, യൂജീന്‍ എന്നിവരെ ഇവിടെയാണ് പ്രസവിച്ചത്. 37-കാരിയായ മെഗാന് മരുന്ന് നല്‍കിയോ എന്ന് വ്യക്തമല്ലെങ്കിലും രാത്രി ആശുപത്രിയില്‍ തുടരുകയും പുലര്‍ച്ചെ പ്രസവം നടക്കുകയും ചെയ്‌തെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. ഹാരി രാജകുമാരന്‍ ഈ സമയത്ത് അരികിലുണ്ടായിരുന്നു. 

ആശുപത്രിയിലാണോ പ്രസവം നടന്നതെന്ന് സ്ഥിരീകരിക്കാന്‍ ബക്കിംഗ്ഹാം കൊട്ടാരം തയ്യാറായിട്ടില്ല. പരമ്പരാഗത രീതികള്‍ മാറ്റിവെച്ച് കൊണ്ട് കഴിഞ്ഞ മാസമാണ് തങ്ങളുടെ ആദ്യത്തെ കുഞ്ഞിന്റെ ഈ ലോകത്തേക്കുള്ള വരവ് സ്വകാര്യമായി സൂക്ഷിക്കുമെന്ന് ഹാരിയും ഭാര്യയും പ്രഖ്യാപിച്ചത്. അതേസമയം ഹാരിയുടെ സഹോദരന്‍ വില്ല്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മൂന്ന് തവണ പ്രസവിച്ചപ്പോഴും പാഡിംഗ്ടണ്‍ സെന്റ് മേരീസ് ആശുപത്രിയിലെ ലിന്‍ഡോ വിംഗില്‍ നിന്നും കുഞ്ഞുങ്ങളുമായി പുറത്തുവന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 

വിന്‍ഡ്‌സര്‍ എസ്റ്റേറ്റിലെ തങ്ങളുടെ വീട്ടില്‍ വെച്ച് സ്വകാര്യമായി പ്രസവം നടത്താനുള്ള ശ്രമങ്ങള്‍ ഒരാഴ്ചയിലേറെ വൈകിയതോടെയാണ് മെഗാനെ കൂട്ടി ആശുപത്രിയിലേക്ക് പോകേണ്ടി വന്നത്. മെഗാന്റെ അമ്മ ഡോറിയയും മകള്‍ക്ക് ഒപ്പം ഉണ്ടായെന്നാണ് വിവരം. പുലര്‍ച്ചെ കുഞ്ഞ് എത്തിയ വിവരം മണിക്കൂറുകള്‍ക്ക് ശേഷമാണ് കൊട്ടാരം സ്ഥിരീകരിച്ചത്.

വൈകുന്നേരം 4.45-ഓടെ മാത്രമാണ് പരമ്പരാഗത കുറിച്ച് ബക്കിംഗ്ഹാം കൊട്ടാരത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. രഹസ്യങ്ങള്‍ പരസ്യമായതോടെ ജനം ആഘോഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ മെഗാനും ഹാരിയും എന്തൊക്കെ ന്യൂജെന്‍ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് കൊട്ടാരത്തില്‍ ഉള്ളവര്‍ക്ക് പോലും പിടിയില്ല. രാജകുടുംബത്തിലെ രണ്ട് വംശജത്തില്‍ പെട്ടവര്‍ക്ക് പിറന്ന ആദ്യത്തെ കുഞ്ഞ് കൂടിയാണ് മെഗാന്റെയും, ഹാരിയുടെയും കുട്ടി. 




കൂടുതല്‍വാര്‍ത്തകള്‍.