CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Seconds Ago
Breaking Now

ഒരു ഒന്നൊന്നര പ്രസവം; രാജപാരമ്പര്യം പറയുന്നവരോട് പോകാന്‍ പറയൂ; കുഞ്ഞ് പിറന്നതിന്റെ ആഹ്ലാദം മറച്ചുവെയ്ക്കാതെ ഹാരി രാജകുമാരന്‍; ഈ പെണ്ണുങ്ങളെ സമ്മതിക്കണം, പ്രസവം ചിന്തിക്കാന്‍ പോലും കഴിയാത്ത സംഗതി; കുഞ്ഞിന്റെ മുഖം കാണാന്‍ 2 ദിവസം കാത്തിരിക്കൂ

ഭാര്യയെ വാനോളം പുകഴ്ത്തിയാണ് ഹാരി ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്

രാജകുടുംബത്തിലെ അംഗങ്ങള്‍ ഈ വിധം പെരുമാറുന്നത് ഇതിന് മുന്‍പ് കണ്ടിട്ടുണ്ടാകാന്‍ സാധ്യതയില്ല. അമിതമായി സന്തോഷമോ, ദുഃഖമോ പ്രകടിപ്പിക്കാതെ എല്ലാം യാന്ത്രികമായി മാത്രം കണ്ടുശീലിച്ച രാജഭക്തര്‍ക്ക് മുന്നിലേക്ക് ഒരു സാധാരണ മനുഷ്യനായി എത്തി തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ വിവരം പ്രഖ്യാപിക്കുകയാണ് ഹാരി രാജകുമാരന്‍ ചെയ്തത്. പ്രസവം നടന്ന് മണിക്കൂറുകള്‍ പോലും തികയുന്നതിന് മുന്‍പ് ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരുടെയും പാപ്പരാസികളുടെയും ക്യാമറയ്ക്ക് മുന്നില്‍ പ്രദര്‍ശനവസ്തുവായി നിന്ന് ബുദ്ധിമുട്ടേണ്ട ഗതികേടെല്ലാം മാറ്റിവെച്ച് കൊണ്ടാണ് മെഗാന്റെ പ്രസവം നടന്നത്. ഇതിന്റെ പ്രഖ്യാപനം ഹാരി നേരിട്ടെത്തി നടത്തുകയും ചെയ്തു. 

ഭാര്യയെ വാനോളം പുകഴ്ത്തിയാണ് ഹാരി ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. മെഗാന്‍ പുലര്‍ച്ചെ 5.26ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും, 7 പൗണ്ട് 3 ഔണ്‍സ് ഭാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസവതീയതി ഒരാഴ്ച പിന്നിട്ട ശേഷമാണ് ഏവരെയും അതിശയിപ്പിച്ച് കൊണ്ട് പ്രഖ്യാപനം എത്തിയത്. ആ കുഞ്ഞ് സംഗതി അതിശയിപ്പിക്കുന്നതാണെന്ന് ഹാരി പുഞ്ചിരിയോടെ കുഞ്ഞിനെ വിശേഷിപ്പിച്ചു. വിന്‍ഡ്‌സറില്‍ വെച്ചാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങാന്‍ സാധിച്ചത്. പ്രസവം ചിന്തിക്കാന്‍ പോലും കഴിയാത്ത അതിശയിപ്പിക്കുന്ന അനുഭവമായിരുന്നു, ഹാരി കൂട്ടിച്ചേര്‍ത്തു. 

മെഗാന്റെ പ്രസവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബക്കിംഗ്ഹാം കൊട്ടാരം ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയത്. രാജ്ഞിയും, മറ്റ് കുടുംബാംഗങ്ങളും ഈ സന്തോഷ വാര്‍ത്തയില്‍ ആഹ്ലാദഭരിതരാണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും കൊട്ടാരം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പ്രസവ നടപടികള്‍ പൂര്‍ത്തിയാക്കി മെഗാനും കുഞ്ഞും ഫ്രോഗ്മോര്‍ കോട്ടേജിലേക്ക് മടങ്ങിയിട്ടുണ്ട്. രഹസ്യമായി ആശുപത്രിയില്‍ പോയി പ്രസവം നടത്തി ഇതേ രഹസ്യം നിലനിര്‍ത്തി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു ഇവര്‍. 

ഇതോടെ കുഞ്ഞിന്റെ പേരിനെക്കുറിച്ചാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. 'ഒരു സ്ത്രീ ഇങ്ങനൊരു അവസ്ഥ കടന്നുവരുന്നത് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള കാര്യമാണ്. എന്നിരുന്നാലും ഞങ്ങള്‍ ത്രില്ലിലാണ്. ഒപ്പം പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി. പേരിനെക്കുറിച്ച് ഇപ്പോഴും ചിന്തിച്ച് വരുന്നതേയുള്ളൂ. രണ്ട് ദിവസത്തിനുള്ളില്‍ കുഞ്ഞിനെ നിങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്ടുവരും', ഹാരി ഉറപ്പുനല്‍കി. 

``




കൂടുതല്‍വാര്‍ത്തകള്‍.