CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 4 Seconds Ago
Breaking Now

മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ വധശിക്ഷ നേരിട്ട ക്രിസ്ത്യന്‍ വിശ്വാസി സ്വാതന്ത്ര്യത്തിലേക്ക്; നാട്ടുകാര്‍ വധിക്കുമെന്ന ആശങ്കകള്‍ക്കിടെ അവര്‍ കാനഡയിലേക്ക് പറന്നു; മാസങ്ങള്‍ നീണ്ട നരകതുല്യ ജീവിതത്തിന് അവസാനം; ബ്രിട്ടന് നാണക്കേട്

ക്രിസ്തീയ വിശ്വാസിക്ക് മുന്നില്‍ പാലം വലിച്ചെന്ന നാണക്കേട് ബ്രിട്ടന്‍ നേരിടവെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി

പ്രവാചക നിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ വധശിക്ഷ നേരിട്ട ക്രിസ്ത്യന്‍ സ്ത്രീ ഒടുവില്‍ രാജ്യത്ത് നിന്നും രക്ഷപ്പെട്ടു. ക്രിസ്തീയ വിശ്വാസിയായ അസിയാ ബീബി ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് ജയില്‍മോചിതയായെങ്കിലും ഇത്രയും കാലം യാഥാസ്ഥിതിക വാദികളുടെ ഭീഷണി നേരിട്ട് വരികയായിരുന്നു. ദുരിതങ്ങള്‍ക്കൊടുവില്‍ ബീബി കാനഡയിലുള്ള പെണ്‍മക്കളുടെ അരികിലേക്ക് പറക്കുകയായിരുന്നു, 

53-കാരിയായ ബീബി കടുത്ത യാതനകളിലൂടെയാണ് കടന്നുപോയത്. ഇവരെ വിട്ടയയ്ക്കുന്നതിനെ പാക് സൈന്യം എതിര്‍ത്തതോടെ പ്രശ്‌നം രൂക്ഷമായി. ആരോഗ്യം തീര്‍ത്തും മോശമായെങ്കിലും മെഡിക്കല്‍ പരിചരണം നിഷേധിക്കപ്പെട്ടു. സ്വാതന്ത്ര്യം ഇല്ലാതെ പാക് മണ്ണില്‍ കിടന്ന് ജീവിതം അവസാനിക്കുമെന്ന ആശങ്കകള്‍ക്കൊടുവിലാണ് ബീബിയെ രാജ്യത്ത് നിന്നും പുറത്തുപോകാന്‍ അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ക്രിസ്ത്യന്‍ സ്ത്രീയെ തല്ലിക്കൊല്ലുമെന്ന ആക്രോശവുമായി ഒത്തുകൂടിയ തീവ്ര വിഭാഗങ്ങളെ നിരാശരാക്കിക്കൊണ്ടാണ് ഇവരെ രാജ്യം വിടാന്‍ അനുവദിച്ചത്. ബീബിയെ വധശിക്ഷയ്ക്ക് വിധേയമാക്കമണെന്നായിരുന്നു രാജ്യത്തെ തീവ്ര വിഭാഗങ്ങള്‍ ആവശ്യപ്പെട്ട് വന്നിരുന്നത്. രണ്ട് മക്കളുടെ അമ്മയായ ഇവര്‍ എട്ട് വര്‍ഷത്തോളമാണ് ഇസ്ലാമിനെ അപമാനിച്ചെന്ന് ആരോപിക്കപ്പെട്ട് വധശിക്ഷയുടെ നിഴലില്‍ കഴിഞ്ഞത്. 2010-ല്‍ പാകിസ്ഥാനിലെ കടുപ്പമേറിയ മതനിന്ദാ നിയമപ്രകാരം പ്രവാചകനെ നിന്ദിച്ചെന്ന ആരോപണം ശരിവെച്ച് ഇവര്‍ക്ക് ശിക്ഷ വിധിച്ചിരുന്നു. 

എന്നാല്‍ അപ്പീല്‍ നല്‍കിയതോടെ കേസില്‍ ഇവരെ കുറ്റവിമുക്തയാക്കി. ഇതോടെ താലിബാനെ പിന്തുണയ്ക്കുന്ന വിഭാഗങ്ങള്‍ രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചു. ഇസ്ലാമിക തീവ്രവാദികള്‍ വധിക്കുമെന്ന ആശങ്ക ഉയര്‍ന്നതോടെ സായുധ സംരക്ഷണത്തിലായിരുന്നു വാസം. ഇതിനിടെ പാശ്ചാത്യ രാജ്യങ്ങളില്‍ അഭയത്തിനായി ശ്രമിച്ചു. ബ്രിട്ടനോട് അഭയാര്‍ത്ഥിത്വം നല്‍കാന്‍ അപേക്ഷിച്ചെങ്കിലും നിരസിച്ചു. ഒരു ക്രിസ്തീയ വിശ്വാസിക്ക് മുന്നില്‍ പാലം വലിച്ചെന്ന നാണക്കേട് ബ്രിട്ടന്‍ നേരിടവെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. ബീബിയുടെ പെണ്‍മക്കള്‍ കാനഡയില്‍ നേരത്തെ എത്തുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.