CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 6 Seconds Ago
Breaking Now

എന്‍എച്ച്എസ് വാര്‍ഡുകളില്‍ രോഗികളെ ശുശ്രൂഷിക്കാന്‍ നഴ്‌സുമാരില്ല; ആയിരക്കണക്കിന് നഴ്‌സുമാരെ കണ്ടെത്താന്‍ ആഗോള റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു; ലക്ഷ്യംവെയ്ക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും

ഇന്ത്യക്ക് പുറമെ ഫിലിപ്പൈന്‍സ്, അയര്‍ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് പ്രധാന റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങള്‍

എന്‍എച്ച്എസില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും, നഴ്‌സുമാരും ഇല്ലാതെ ബുദ്ധിമുട്ടുന്നത് പുതിയ വാര്‍ത്തയൊന്നുമല്ല. കഠിനമായ തൊഴില്‍ അവസ്ഥകള്‍ മൂലം നിലവില്‍ എന്‍എച്ച്എസില്‍ സേവനം നല്‍കിവരുന്ന ജീവനക്കാര്‍ പലരും മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. ചെയ്യുന്ന ജോലിക്ക് ആവശ്യത്തിന് പ്രതിഫലം ലഭിക്കുന്നില്ലെന്നതും പ്രതിസന്ധിയാണ്. ഇതിനിടെ മറ്റ് വിദേശ രാജ്യങ്ങള്‍ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും മികച്ച ഓഫറുകളുമായി ആകര്‍ഷിക്കുന്നത് എന്‍എച്ച്എസില്‍ കൂടുതല്‍ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുന്നു. 

വാര്‍ഡുകളില്‍ സംഭവിക്കുന്ന വന്‍തോതിലുള്ള സംഘര്‍ഷം ലഘൂകരിക്കാനുള്ള ഒരുക്കങ്ങള്‍ എന്‍എച്ച്എസ് തുടങ്ങിക്കഴിഞ്ഞെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് വിദേശ നഴ്‌സുമാരെ ആകര്‍ഷിക്കാനായി എന്‍എച്ച്എസ് ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവിന് തുടക്കമിടുകയാണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സമ്മര്‍ദം കുറയ്ക്കുകയാണ് എന്‍എച്ച്എസിന്റെ ലക്ഷ്യം. 

സമ്മര്‍ദം സകല അതിരുകളും കടന്നതോടെ മനംതകര്‍ന്ന ഡോക്ടര്‍മാരും, നഴ്‌സുമാരും ആരോഗ്യ സേവനത്തില്‍ നിന്നും പുറത്തേക്ക് പോകുകയാണെന്ന് എന്‍എച്ച്എസ് നേതാക്കള്‍ കുറ്റസമ്മതം നടത്തുന്നു. ഇതോടെ പ്രായമേറിയ ജനതയെ പരിചരിക്കാന്‍ അധിക ജീവനക്കാരില്ലാതെ രക്ഷയില്ലെന്നതാണ് അവസ്ഥ. 

നിലവിലെ ജീവനക്കാരോട് മാന്യമായി പെരുമാറുകയും, അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് നടത്തുകയും ചെയ്താലും അടുത്ത അഞ്ച് വര്‍ഷത്തേക്കെങ്കിലും ജീവനക്കാരുടെ അഭാവം പരിഹരിക്കാന്‍ കഴിയില്ലെന്നാണ് കരുതുന്നത്. ഇന്ത്യക്ക് പുറമെ ഫിലിപ്പൈന്‍സ്, അയര്‍ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് പ്രധാന റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങള്‍.




കൂടുതല്‍വാര്‍ത്തകള്‍.