CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Seconds Ago
Breaking Now

വായ്പ്പാ തട്ടിപ്പ് കേസ് ; വ്യവസായി നീരവ് മോദിയ്ക്ക് ജാമ്യമില്ല

കടുത്ത ജാമ്യ വ്യവസ്ഥകള്‍ പാലിക്കാമെന്ന് നീരവ് മോദി അറിയിച്ചെങ്കിലും വിശ്വാസമില്ലെന്ന് ജഡ്ജി മറുപടി നല്‍കി.

വായ്പാ തട്ടിപ്പു കേസില്‍ വ്യവസായി നീരവ് മോദിയ്ക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ ബ്രിട്ടനിലെ കോടതി തള്ളി. ഇത് മൂന്നാം തവണയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജാമ്യാപേക്ഷ നിരസിക്കുന്നത്. കടുത്ത ജാമ്യ വ്യവസ്ഥകള്‍ പാലിക്കാമെന്ന് നീരവ് മോദി അറിയിച്ചെങ്കിലും വിശ്വാസമില്ലെന്ന് ജഡ്ജി മറുപടി നല്‍കി. കേസ് ഈ മാസം 30 ന് വീണ്ടും പരിഗണിക്കും.

തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ക്രമ വിരുദ്ധമായി 14000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ ഇന്ത്യ വിട്ട നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുമാണ് കേസിലെ പ്രതികള്‍. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസുള്ള നീരവ് ലണ്ടനില്‍ സുഖവാസം നടത്തുകയാണെന്ന് പത്രപ്രവര്‍ത്തകന്‍ കണ്ടെത്തി വാര്‍ത്തയാക്കിയതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.

യുകെയില്‍ പുതിയ കമ്പനി തുടങ്ങി ആഭരണ വ്യാപാരം തുടരുകയായിരുന്നു ഇയാള്‍ .




കൂടുതല്‍വാര്‍ത്തകള്‍.