CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 52 Seconds Ago
Breaking Now

ഇതാ ഞങ്ങളുടെ രാജകുമാരന്‍, ആര്‍ച്ചി ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സര്‍; തങ്ങളുടെ ആദ്യത്തെ കുഞ്ഞിന്റെ മുഖവും, പേരും ലോകത്തിന് പരിചയപ്പെടുത്തി അഭിമാനപുരസരം മെഗാനും, ഹാരിയും; രാജകസേരയിലേക്ക് അവകാശമുള്ള 7-ാമന്‍; ഇന്‍സ്റ്റാഗ്രാമിലെ ആദ്യ ചിത്രത്തിന് കുഞ്ഞ് രാജകുമാരന് 4.7 മില്ല്യണ്‍ ലൈക്ക്

ധൈര്യമുള്ളവര്‍ എന്ന അര്‍ത്ഥമുള്ള ആര്‍ച്ചിബാള്‍ഡിന്റെ ചുരുക്കമാണ് ആര്‍ച്ചി

മുഖം ലോകം ഒന്ന് കണ്ടതേയുള്ളൂ, അപ്പോള്‍ തന്നെ ആരാധകരെ സൃഷ്ടിക്കാന്‍ കഴിയുകയെന്നത് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സവിശേഷത തന്നെയാകും. രാജകുടുംബത്തിലെ മെഗാന്‍, ഹാരി ദമ്പതികളുടെ ആദ്യത്തെ കുഞ്ഞിന്റെ മുഖവും, പേരുമാണ് പിറന്നുവീണ് രണ്ടാം ദിവസം ലോകത്തിന് മുന്നില്‍ മാതാപിതാക്കള്‍ പരിചയപ്പെടുത്തിയത്. രാജകീയ പകിട്ടുകളില്ലാത്ത പേരിനൊപ്പം പിതാവിനുള്ള ആദരവ് കൂടി അര്‍പ്പിച്ച് കൊണ്ട് ആണ്‍കുഞ്ഞിന് ആര്‍ച്ചി ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്നാണ് ഇവര്‍ പേരിട്ടത്. തിങ്കളാഴ്ച രാവിലെ ലണ്ടന്‍ ആശുപത്രിയില്‍ മെഗാന്‍ പ്രസവിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് വിന്‍ഡ്‌സര്‍ കാസിലില്‍ കുഞ്ഞുമായി ഇവര്‍ ലോകത്തിന് മുന്നിലെത്തിയത്. 

രാജ്ഞിയെ കാണുന്നതിന് മുന്‍പായിരുന്നു പുതിയ മാതാപിതാക്കള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഹാരിയാണ് കുഞ്ഞിനെ കൈകളില്‍ എടുത്തിരുന്നത്. മുഖത്ത് ഇപ്പോള്‍ തന്നെ താടി വന്നിട്ടുണ്ടെന്ന് രാജകുമാരന്‍ തമാശയും പറഞ്ഞു. തല്‍ക്കാലം വളരെ സമാധാനപ്രിയനാണെന്ന് മെഗാന്‍ പറഞ്ഞപ്പോള്‍ ഇത് ആരില്‍ നിന്നും കിട്ടിയെന്ന് ഒരു പിടിയുമില്ലെന്ന് ഹാരി പ്രതികരിച്ചു. കെയ്റ്റ്, വില്ല്യം ദമ്പതികളുടെ മക്കളെ പോലെ കുഞ്ഞ് ആര്‍ച്ചിക്ക് രാജകീയ വിശേഷണങ്ങള്‍ ഉണ്ടാകില്ല. ജോര്‍ജ്ജ് രാജകുമാരന്‍, ഷാര്‍ലെറ്റ് രാജകുമാരി, ലൂയിസ് രാജകുമാരന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഉള്ളപ്പോള്‍ ഹാരി, മെഗാന്‍ ദമ്പതികളുടെ കുഞ്ഞ് മാസ്റ്റര്‍ ആര്‍ച്ചി എന്നാകും വിളിക്കപ്പെടുക. ജോര്‍ജ്ജ് അഞ്ചാമന്‍ പദവി വിശേഷണങ്ങള്‍ കുടുംബത്തിനുള്ളില്‍ മാത്രം മതിയെന്ന് തീരുമാനിച്ചിരുന്നു. 

തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് കുഞ്ഞിന്റെ പേരുവിവരങ്ങള്‍ രാജകീയ ദമ്പതികള്‍ പ്രഖ്യാപിച്ചത്. 'സന്തോഷത്തിന്റെ പൊതിക്കെട്ട്' എന്നാണ് മകനെ ഹാരി വിശേഷിപ്പിച്ചത്. മാധ്യമങ്ങളെ കണ്ടശേഷം ഇവര്‍ രാജ്ഞിയെ സന്ദര്‍ശിച്ചു. പേരക്കുട്ടിയെ കണ്ട് സന്തോഷം പങ്കുവെയ്ക്കുന്ന രാജ്ഞിയുടെയും, ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെയും ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. മെഗാന്റെ അമ്മ ഡോറിയ റാഗ്ലാന്‍ഡും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. രാജകീയ പാരമ്പര്യത്തിന് പുറത്തുനിന്നുമുള്ള പേരാണ് കുഞ്ഞിന് നല്‍കിയിട്ടുള്ളത്. 

ധൈര്യമുള്ളവര്‍ എന്ന അര്‍ത്ഥമുള്ള ആര്‍ച്ചിബാള്‍ഡിന്റെ ചുരുക്കമാണ് ആര്‍ച്ചി. വാതുവെപ്പുകാര്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത പേരാണ് ഇത്. 




കൂടുതല്‍വാര്‍ത്തകള്‍.