CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 2 Seconds Ago
Breaking Now

ശ്രീലങ്കയില്‍ ഹണിമൂണിനിടെ ഭാര്യ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു; ദുഃഖാര്‍ത്തനായ ഭര്‍ത്താവിന് യുകെയിലേക്ക് മടങ്ങാന്‍ വിലക്ക് ഏര്‍പ്പെടുത്തി അധികൃതര്‍; ഹണിമൂണ്‍ ദുരന്തമായത് ഇന്ത്യന്‍ വംശജരുടെ കുടുംബത്തിന്

ഹീത്രൂവില്‍ നിന്നും വാങ്ങിയ വോഡ്കയും, സാന്‍ഡ്‌വിച്ചും, ചിപ്‌സുമാണ് കഴിച്ചത്

ഒരുമിച്ചുള്ള ജീവിതത്തില്‍ സന്തോഷത്തിന്റെ ദിനങ്ങളായി മാറേണ്ടതായിരുന്നു ആ ദിവസങ്ങള്‍. എന്നാല്‍ ഹണിമൂണിനിടെ ഭാര്യയെ തന്നെ നഷ്ടമാകേണ്ടി വന്നതിന്റെ ഞെട്ടലില്‍ നിന്നും മുക്താനാകാന്‍ കഴിയാതെ കുരുങ്ങി കിടക്കുകയാണ് ഈ ഭര്‍ത്താവ്. ഭക്ഷ്യവിഷ ബാധ മൂലം മരിച്ചതെന്ന് കരുതുന്ന ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് യുകെയിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ ശ്രീലങ്കന്‍ പോലീസ് ഇദ്ദേഹത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

33-കാരനായ ഖിലാന്‍ ചന്ദേരിയയും, പങ്കാളി 31-കാരി ഉഷേല പട്ടേലുമാണ് ശ്രീലങ്കയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ യാത്ര ചെയ്തത്. എന്നാല്‍ തീരദേശ നഗരമായ ഗാലെയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിനിടെ ഇരുവരും രോഗബാധിതരായി ആശുപത്രിയില്‍ എത്തിക്കപ്പെടുകയായിരുന്നു. സംഭവത്തില്‍ നിന്നും ഭര്‍ത്താവ് രക്ഷപ്പെട്ടെങ്കിലും ഭാര്യ മരണപ്പെട്ടു. ഇതിന്റെ ദുഃഖത്തില്‍ നിന്നും മുക്തനാകാത്ത ചന്ദേരിയയെ ലങ്ക വിടാന്‍ അധികൃതര്‍ അനുവദിക്കുന്നുമില്ല. 

കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം യുകെയിലേക്ക് മടങ്ങാമെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം ഇദ്ദേഹത്തെ പ്രതി ചേര്‍ക്കുകയോ, അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടുമില്ല. അധികൃതര്‍ തന്നെ ഒരു കുറ്റവാളിയെന്ന രീതിയില്‍ പരിഗണിക്കുന്നില്ലെങ്കിലും ഒരു ഇരയെന്ന രീതിയിലും പരിഗണിക്കുന്നില്ലെന്ന് ചന്ദേരിയ പറയുന്നു. ഉഷേല ഇല്ലാതെ എനിക്ക് മടങ്ങണമെന്നില്ല. നക്ഷത്രങ്ങളെ നോക്കി ഞാന്‍ ഇപ്പോഴും അവളോട് സംസാരിക്കുകയാണ്. ബാക്കിയുള്ള ജീവിതം എനിക്കൊപ്പം ഉണ്ടാവേണ്ടവളാണ്, ഹൃദയം തകര്‍ന്ന ചന്ദേരിയ പറയുന്നു. 

ഏപ്രില്‍ 14ന് നോര്‍ത്ത് ലണ്ടന്‍ ബ്രെന്റില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഇതിന് ശേഷമാണ് ശ്രീലങ്കയിലേക്ക് അവര്‍ യാത്ര ചെയ്തത്. ഹീത്രൂവില്‍ നിന്നും വാങ്ങിയ വോഡ്കയും, സാന്‍ഡ്‌വിച്ചും, ചിപ്‌സുമാണ് കഴിച്ചത്. ഇതിന് ശേഷം പൊടുന്നനെ താനും, ഭാര്യയും രോഗബാധിതരായെന്നും ഭാര്യ രക്തം ഉള്‍പ്പെടെ ശര്‍ദ്ദിച്ചെന്നുമാണ് ചന്ദേരിയ പറയുന്നത്. ഹോട്ടലില്‍ നിന്ന് മാത്രമല്ല പുറമെ നിന്നും ദമ്പതികള്‍ ഭക്ഷണം കഴിച്ചതായി പോലീസ് കരുതുന്നു, 




കൂടുതല്‍വാര്‍ത്തകള്‍.