Breaking Now

പാകിസ്താനില്‍ കടുത്ത വിലക്കയറ്റം ; പ്രതിസന്ധി നേരിടാന്‍ ജനങ്ങളോട് കരുത്ത് കാട്ടണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

ഔദ്യോഗിക കണക്ക് പ്രകാരം പാക് സമ്പദ് വ്യവസ്ഥയില്‍ 3.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പാകിസ്താനില്‍ കടുത്ത വിലക്കയറ്റം. സര്‍ക്കാര്‍ വിലക്കയറ്റം തടയാനുള്ള ശ്രമത്തിലാണെന്നും ഫലം കാണുന്നത് വരെ ജനം പ്രതിസന്ധി നേരിടാന്‍ കരുത്തോടെ തയ്യാറെടുക്കണമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ആഹ്വാനം ചെയ്തു.

അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് പാകിസ്താന്‍ 6.5 ബില്യണ്‍ ഡോളറിന്റെ സഹായം സ്വീകരിക്കുകയാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിലക്കയറ്റത്തിന്റെ സ്ഥിരീകരണം. ഔദ്യോഗിക കണക്ക് പ്രകാരം പാക് സമ്പദ് വ്യവസ്ഥയില്‍ 3.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവശ്യ സാധനങ്ങള്‍ക്ക് മൂന്നും നാലും ഇരട്ടിയാണ് വില

പെട്രോളിന് 9.42 രൂപയും മണ്ണെണ്ണയ്ക്ക് 7.46 രൂപയു വില കൂടി. ജനങ്ങളുടെ അടിസ്ഥാന ആവശ്യം  നിറവേറ്റാന്‍ ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുമെന്ന് ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.