CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 20 Seconds Ago
Breaking Now

മെഗാന്‍ മാര്‍ക്കിളിന്റെ കുഞ്ഞിനെ 'കുരങ്ങായി' ചിത്രീകരിച്ച ട്വീറ്റ്; ബിബിസി റേഡിയോ അവതാരകനെ പുറത്താക്കി; വംശീയ അധിക്ഷേപത്തില്‍ പോലീസ് അന്വേഷണം; മാപ്പ് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ച് ഡാനി ബേക്കര്‍

ചിത്രം ഡിലീറ്റ് ചെയ്ത ഡാനി ബേക്കര്‍ അധികം ചിന്തിക്കാതെ ചെയ്ത ഒരു തമാശയായിരുന്നു ഇതെന്നാണ് വിശദീകരിച്ചത്

രാജകൊട്ടാരത്തിലെ കുഞ്ഞിനെ കുറിച്ച് വംശീയമായ തരത്തില്‍ കുരങ്ങ് ട്വീറ്റ് നടത്തിയ മുന്‍ ബിബിസി അവതാരകന്‍ ഡാനി ബേക്കറിനെതിരെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. 61-കാരനായ റേഡിയോ 5 അവതാരകനെ സംഭവത്തെത്തുടര്‍ന്ന് ബിബിസി പുറത്താക്കിയിരുന്നു. എന്നാല്‍ മെഗാന്‍ മാര്‍ക്കിളാണ് ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം. 

ആര്‍ച്ചിയുടെ പിറവി പ്രഖ്യാപിച്ച ദിവസം മുന്‍ റേഡിയോ അവതാരകന്‍ കുഞ്ഞിന്റെ സാധ്യതയുള്ള പേരുകളും ട്വീറ്റ് ചെയ്തിരുന്നു. ഈ പേരുകള്‍ക്കൊപ്പം 'ഹോമര്‍ വാല്ലിസ് സിംപ്‌സണ്‍' എന്നും കുറിച്ചിരുന്നു. വ്യാഴാഴ്ചയാണ് ബിബിസി ഇയാളെ പുറത്തേക്കുള്ള വഴിയിലേക്ക് നയിച്ചത്. ഒരു ദമ്പതികള്‍ കുരങ്ങുമായി നില്‍ക്കുന്ന ചിത്രത്തിന് 'രാജകീയ കുഞ്ഞ് ആശുപത്രി വിടുന്നു' എന്നാണ് തലക്കെട്ട് നല്‍കിയത്. മെഗാന്റെ പാരമ്പര്യം മുന്‍നിര്‍ത്തി നല്‍കിയ ട്വീറ്റ് വംശീയമാണെന്ന് ആരോപണം ഉയര്‍ന്നതോടെ വലിയ വിമര്‍ശനമാണ് അഴിച്ചുവിട്ടത്. 

ഇതോടെ ചിത്രം ഡിലീറ്റ് ചെയ്ത ഡാനി ബേക്കര്‍ അധികം ചിന്തിക്കാതെ ചെയ്ത ഒരു തമാശയായിരുന്നു ഇതെന്നാണ് വിശദീകരിച്ചത്. മെയ് 8ന് ട്വീറ്റ് ചെയ്ത പോസ്റ്റിന്റെ പേരില്‍ ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷണമെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വ്യക്തമാക്കി. എന്നാല്‍ താന്‍ വംശീയവാദിയല്ലെന്നാണ് ബേക്കറുടെ ന്യായീകരണം. ഏത് രാജകുമാരിയാണ് പ്രസവിക്കുന്നതെന്ന് അറിവില്ലായിരുന്നു, ഒരു തമാശ മാത്രമാണ് ഉദ്ദേശിച്ചത്. പണക്കാരുടെ പ്രസവത്തിന് ശേഷം സ്ഥിരമായി ചിമ്പാന്‍സിക്കൊപ്പമുള്ള ചിത്രം ഉപയോഗിക്കാറുണ്ട്. മെഗാന്റെ പ്രസവം അല്ലായിരുന്നെങ്കില്‍ ഇതൊരു തമാശയായി മാറുമായിരുന്നു, ബേക്കര്‍ ന്യായീകരിക്കുന്നു. 

തന്റെ ഫോളോവേഴ്‌സിന് മുന്നില്‍ ഇയാള്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. തമാശയ്ക്കായി തെറ്റായ ചിത്രമാണ് ഉപയോഗിച്ചത്. ഇൗ അബദ്ധത്തിന് ഞാന്‍ ഇപ്പോള്‍ വില നല്‍കുകയാണ്, ക്ഷമിക്കണം, ബേക്കര്‍ കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.