CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 1 Seconds Ago
Breaking Now

മുകേഷ് അംബാനി ഇനി കളിപ്പാട്ടവും വില്‍ക്കും; ; ഇന്ത്യയുടെ ധനികന്‍ 67 മില്ല്യണ്‍ പൗണ്ടിന് ടോയ്‌സ് സ്‌റ്റോര്‍ ഹാംലീസ് സ്വന്തമാക്കി; 259 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് ഷോപ്പ് പിടിച്ചെടുത്തത് ചൈനീസ് കമ്പനിയില്‍ നിന്ന്

റീട്ടെയില്‍ രംഗത്ത് ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുകേഷ് അംബാനി ബ്രിട്ടീഷ് ബ്രാന്‍ഡ് വാങ്ങുന്നത്

'നീയാരാ അംബാനിയോ?', തമാശയ്ക്ക് വേണ്ടിയുള്ള ഈ ചോദ്യത്തിലുണ്ട് അംബാനി എന്ന പദത്തിന്റെ വലുപ്പം. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി തന്റെ സാമ്രാജ്യം കൂടുതല്‍ വിപുലമാക്കുകയാണ്. പ്രമുഖ ബ്രിട്ടീഷ് ടോയ് സ്‌റ്റോര്‍ ഹാംലീസ് 67 മില്ല്യണ്‍ പൗണ്ടിന് സ്വന്തമാക്കിയാണ് അംബാനിയുടെ പുതിയ ചുവടുവെപ്പ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ടോയ് റീട്ടെയ്‌ലറെയാണ് ചൈനീസ് ഫാഷന്‍ കമ്പനിയായ സി ബാനര്‍ ഇന്റര്‍നാഷണലില്‍ നിന്നും അംബാനിയുടെ റിലയന്‍സ് ബ്രാന്‍ഡുകളുടെ കീഴിലേക്ക് ഒതുങ്ങുന്നത്. 

ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി ബാനര്‍ നാല് വര്‍ഷം മുന്‍പാണ് 100 മില്ല്യണ്‍ പൗണ്ടിന് ഹാംലീസ് വാങ്ങുന്നത്. 1760-ല്‍ സ്ഥാപിതമായ ഹാംലീസിന് 18 രാജ്യങ്ങളിലായി 167 സ്റ്റോറുകളുണ്ട്. 29 ഇന്ത്യന്‍ നഗരങ്ങളിലെ 88 ഹാംലീസ് സ്റ്റോറുകളും റിലയന്‍സാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഫോര്‍ബ്‌സ് കണക്ക് പ്രകാരം 38 ബില്ല്യണ്‍ പൗണ്ട് മൂല്യമുള്ള വ്യക്തിയാണ് ശുദ്ധ വെജിറ്റേറിയനായ അംബാനി. ഓയില്‍ റിഫൈനിംഗും, പെട്രോ കെമിക്കലും കടന്ന് ടെലികോമിലേക്കും, കേബിള്‍ നെറ്റ്‌വര്‍ക്കിലേക്കും എത്തിയ ശേഷമാണ് മുകേഷ് അംബാനിയുടെ കളിപ്പാട്ട വില്‍പ്പന. 

റീട്ടെയില്‍ രംഗത്ത് ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുകേഷ് അംബാനി ബ്രിട്ടീഷ് ബ്രാന്‍ഡ് വാങ്ങുന്നത്. നേരത്തെ ലോകോത്തര ഫാഷന്‍ ലേബലുകളായ കനാലി, ബര്‍ബെറി, അര്‍മാനി, ബൊട്ടേഗ വെനേറ്റ, ജസ്റ്റ് കവാലി, ജിമ്മി ചൂ എന്നീ ബ്രാന്‍ഡുകള്‍ റിലയന്‍സ് സ്വന്തമാക്കിയിരുന്നു. 2028 അവസാനത്തോടെ പ്രധാന ഭാഗമായ എനര്‍ജി ബിസിനസ്സില്‍ നിന്നുമുള്ള അതേ സംഭാവന കണ്‍സ്യൂമര്‍ ബിസിനസ്സില്‍ നിന്നും ലഭിക്കുമെന്നാണ് അംബാനിയുടെ പ്രതീക്ഷ. ഇന്ത്യന്‍ ഓണ്‍ലൈന്‍ ലോകത്ത് ആമസോണ്‍, വാള്‍മാര്‍ട്ട് വമ്പന്‍മാര്‍ക്കെതിരെ കടുത്ത മത്സരത്തിലാണ് മുകേഷ് അംബാനി. 

ബ്രിട്ടീഷ് ബ്രാന്‍ഡ് പേരില്‍ വമ്പനാണെങ്കിലും, നിലവില്‍ പ്രതിസന്ധി നേരിടുന്ന ഹാംലീസിനെ ചുളുവിലയ്ക്ക് വാങ്ങിയാണ് അംബാനി പുതിയ നീക്കം നടത്തുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.