Breaking Now

കുളിക്കാനോ വിയര്‍ക്കാനോ പറ്റില്ല ; വെള്ളത്തോട് അലര്‍ജി ; യൂട്യൂബര്‍ക്ക് അപൂര്‍വ്വ രോഗം

ശരീരവും വെള്ളവുമായി ബാഹ്യ സമ്പര്‍ക്കം ഉണ്ടായാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നിയക്കുള്ളത്.

കുളിക്കുന്നതിന് പോയിട്ട് വെള്ളം ഉപയോഗിക്കാനാവാത്ത അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? അത്തരമൊരു രോഗവസ്ഥയാണ് സസെക്‌സില്‍ നിന്നുള്ള യുവതി പങ്കുവയ്ക്കുന്നത്. വെള്ളത്തോടുള്ള അലര്‍ജിയാണ് നിയ സെല്‍വ എന്ന 23 കാരിക്ക്. അക്വാജെനിക്ക് പ്രൂരിട്ടസ് എന്ന രോഗമാണ് യൂട്യൂബര്‍ കൂടിയായ നിയയെ ബാധിച്ചിരിക്കുന്നത്.

ശരീരവും വെള്ളവുമായി ബാഹ്യ സമ്പര്‍ക്കം ഉണ്ടായാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നിയക്കുള്ളത്. കുളിക്കുക, കൈകാലുകള്‍ കഴുകുക എന്നിവ ചെയ്താല്‍ ശരീരത്ത് ചുവന്നു തടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുക, കഠിനമായ വേദന, പുകച്ചില്‍ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന വേദനയും ഉണ്ടാകും. വെള്ളത്തിനോടുള്ള അലര്‍ജി കാരണം നിയയ്ക്ക് വീടിന് പുറത്തേക്ക് പോകാനോ ജോലി ചെയ്യാനോ സാധിക്കുന്നില്ല. മഴയും മഞ്ഞുമെല്ലാം നിയയുടെ ശരീരത്തെ വേദനിപ്പിക്കും. അഞ്ച് വയസ്സിലാണ് നിയയില്‍ ഈ പ്രശ്‌നങ്ങള്‍ ആദ്യമായി കണ്ടുതുടങ്ങിയത്. പ്രായമേറും തോറും പ്രശ്‌നങ്ങള്‍ വഷളാകാന്‍ തുടങ്ങി. 2013 ഓടെ അലര്‍ജി രൂക്ഷമായി. വല്ലപ്പോഴുമുണ്ടായിരുന്ന പ്രശ്‌നം ഇപ്പോള്‍ പതിവായിരിക്കുകയാണ്.

ചികിത്സകള്‍ പലതും നോക്കിയെങ്കിലും ഫലം കണ്ടില്ല.ദിവസം മുഴുവന്‍ ഫാനിന്റെയും എസിയുടേയും ചുവട്ടിലാണ് നിയ. വീട്ടിലെ ജോലികള്‍ ചെയ്യാനോ പുറത്തിറങ്ങാനോ പറ്റില്ല. സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ പുതിയ ചികിത്സാരീതികള്‍ തേടുകയാണ് നിയയിപ്പോള്‍. 




കൂടുതല്‍വാര്‍ത്തകള്‍.