Breaking Now

പാക്കിസ്ഥാനില്‍ ഭീകരാക്രമണം ; പഞ്ചനക്ഷത്ര ഹോട്ടലില്‍ മൂന്നു ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു

ഹോട്ടല്‍ പരിസരത്ത് ഏറ്റുമുട്ടല്‍ നടക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഭീകരാക്രമണം. പ്രവിശ്യയിലെ ഗവാധറില്‍ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണം. മൂന്നു ഭീകരര്‍ ഹോട്ടലിലേക്ക് ഇരച്ചുകയറിയതായി റിപ്പോര്‍ട്ട്.

ഹോട്ടല്‍ പരിസരത്ത് ഏറ്റുമുട്ടല്‍ നടക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ കയ്യില്‍ ഗ്രനേഡുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഹോട്ടലിലുള്ളവരെ സുരക്ഷിതരായി ഒഴിപ്പിച്ചെന്നാണ് വിവരം. ഇതേ സ്ഥലത്ത് ഒരാഴ്ച മുമ്പ് നടന്ന ആക്രമണത്തില്‍ 14 പേര്‍ മരിച്ചിരുന്നു. അതില്‍ 11 പേര്‍ സുരക്ഷാ ജീവനക്കാരായിരുന്നു .




കൂടുതല്‍വാര്‍ത്തകള്‍.