Breaking Now

7 ആഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ 75 അടി ആഴമുള്ള മലയിടുക്കില്‍ എറിഞ്ഞ് അമ്മ; കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് നുണയും

35കാരി ക്രിസ്റ്റ നോയെല്‍ മാഡനെതിരെ വധശ്രമത്തിനാണ് പോലീസ് കുറ്റം ചാര്‍ത്തിയത്. നോര്‍ത്ത് കരോളിനയിലെ ആഷ്‌വില്ലെയിലാണ് ഏഴാഴ്ച പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞത്.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് പോലീസില്‍ പരാതിപ്പെട്ട അമ്മ കുഞ്ഞിനെ കൊക്കയില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചെന്ന് കണ്ടെത്തല്‍. 75 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് അമ്മ പെണ്‍കുഞ്ഞിനെ വലിച്ചെറിഞ്ഞത്. 35കാരി ക്രിസ്റ്റ നോയെല്‍ മാഡനെതിരെ വധശ്രമത്തിനാണ് പോലീസ് കുറ്റം ചാര്‍ത്തിയത്. നോര്‍ത്ത് കരോളിനയിലെ ആഷ്‌വില്ലെയിലാണ് ഏഴാഴ്ച പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞത്. 

വ്യാഴാഴ്ച കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്നാണ് ക്രിസ്റ്റ പോലീസിനോട് പറഞ്ഞത്. എന്നാല്‍ കുഞ്ഞിനെ വിട്ടുനല്‍കാമെന്ന് തട്ടിക്കൊണ്ടുപോയവര്‍ സമ്മതിച്ചെന്നും ഇവര്‍ അവകാശപ്പെട്ടു. മലയിടുക്കില്‍ വീണ കുഞ്ഞിനെ ഇവരുടെ ഭര്‍ത്താവ് കണ്ടെത്തി. ഒറ്റപ്പെട്ട മരക്കൂട്ടങ്ങള്‍ക്കിടയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. 

പ്രദേശവാസിയായ ഷെറിലാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പരിശോധിച്ചത്. കുഞ്ഞിന്റെ നെറ്റിയിലും, മുട്ടിലും, കൈയിലുമാണ് ചെറിയ പരുക്കേറ്റത്. കണ്ണില്‍ കുറച്ച് അഴുക്കും പറ്റിയിരുന്നു. കുഞ്ഞിനെ മരിക്കാന്‍ ഉപേക്ഷിച്ച ക്രിസ്റ്റ് എന്ത് അമ്മയാണെന്നാണ് ഇവരുടെ ചോദ്യം. 

ഇത്രയും താഴ്ചയിലേക്ക് വീണെങ്കിലും ഷായ്‌ലിക്ക് ഗുരുതര പരുക്കേറ്റില്ല. സംഭവസമയത്ത് ക്രിസ്റ്റയുടെ മൊബൈല്‍ ഈ പ്രദേശത്ത് ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് കുടുങ്ങിയത്. അമ്മയെ കൊണ്ട് ഈ ക്രൂരത പ്രവര്‍ത്തിപ്പിക്കാന്‍ ഇടയാക്കിയത് എന്തെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.