Breaking Now

മുന്‍ ചക്രമില്ല, വിമാനം അതിസാഹസികമായി നിലത്ത് ഇറക്കി പൈലറ്റ് ; സാഹസിക ലാന്‍ഡിങ്ങിന് കൈയ്യടി

ലാന്‍ഡിങ്ങിന് തൊട്ടുമുമ്പാണ് വിമാനത്തിന്റെ മുന്‍ചക്രം പ്രവര്‍ത്തന രഹിതമായത്.

വിമാനത്തിന്റെ മുന്‍ചക്രം പ്രവര്‍ത്തനരഹിതമായിട്ടും സുരക്ഷിതമായി നിലത്തിറക്കി മ്യാന്‍മാറിലെ പൈലറ്റ്. 89 യാത്രക്കാരുമായി യാംഗൂണില്‍ നിന്ന് മണ്ടാലെ വിമാനത്താവളത്തിലേക്ക് എത്തിയ വിമാനമാണ് സാഹസിക ലാന്‍ഡിങ് നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

ലാന്‍ഡിങ്ങിന് തൊട്ടുമുമ്പാണ് വിമാനത്തിന്റെ മുന്‍ചക്രം പ്രവര്‍ത്തന രഹിതമായത്. ക്യാപ്റ്റന്‍ മിയാത് മൊയ് ഒങ്ങാണ് വിമാനം പറത്തിയിരുന്നത്. എംപറര്‍ 190 എന്ന വിമാനമാണ് തകരാറിലായത്. മുന്‍ചക്രം റണ്‍വേയില്‍ മുട്ടുന്നില്ലായിരുന്നു. തുടര്‍ന്ന് അടിയന്തരമായി ഒങ് വിമാനത്തിന്റെ ഭാരം കുറച്ചു. ഇതിനായി ആദ്യം ഇന്ധനം കത്തിച്ചു കളഞ്ഞു. നിലത്തേക്ക് ഇറക്കിയ വിമാനത്തിന്റെ മൂക്ക് പോലുള്ള തുമ്പ് നിലത്തു മുട്ടുന്നതിന് മുമ്പായി പിന്നിലെ ചക്രങ്ങളിലേക്ക് ചായ്ച്ച് ഇറക്കി. റണ്‍വേയില്‍ നിന്ന് അല്‍പ്പം തെന്നിമാറിയെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതമായി പുറത്തിറങ്ങി. 




കൂടുതല്‍വാര്‍ത്തകള്‍.