Breaking Now

മെട്രോ ബാങ്ക് പൂട്ടുമെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ സന്ദേശം ; പണം പിന്‍വലിക്കാന്‍ വന്‍ ക്യൂ ; പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ബാങ്ക്

17 ലക്ഷം അക്കൗണ്ട് ഉടമകള്‍ ബാങ്കിനുണ്ട്. ബാങ്ക് നിര്‍ത്തുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അക്കൗണ്ട് ഉടമകളും പണം പിന്‍വലിക്കാനുള്ള നെട്ടോട്ടത്തിലാണ്

മെട്രോ ബാങ്ക് പൂട്ടുമെന്ന സന്ദേശം ഉപഭോക്താക്കളെ ആശങ്കയിലാക്കി. കേട്ടവര്‍ പണം പിന്‍വലിക്കാനുള്ള ഓട്ടത്തിലുമായി. എന്നാല്‍ ബാങ്കിന് യാതൊരു ഭീഷണിയുമില്ലെന്നും വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശമാണ് പ്രചരിക്കുന്നതെന്നും അധികൃതര്‍ ആവര്‍ത്തിച്ചു പറയുന്നു. പണം സുരക്ഷിതമാണെന്ന് ബാങ്ക് വ്യക്തമാക്കി.

കുറച്ചു മാസമായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബാങ്ക് . അതാവാം പൂട്ടാന്‍ പോകുന്നുവെന്ന സന്ദേശത്തിന് പിന്നില്‍. പണം ഒന്നിച്ച് പിന്‍വലിക്കുന്നത് ബാങ്കിന് തിരിച്ചടിയാണ്. ബാങ്ക് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണെന്നും നിക്ഷേപകരില്‍ നിന്നും 350 ദശലക്ഷം പൗണ്ട് സമാഹരിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോയെന്നും അധികൃതര്‍ പറയുന്നു.

17 ലക്ഷം അക്കൗണ്ട് ഉടമകള്‍ ബാങ്കിനുണ്ട്. ബാങ്ക് നിര്‍ത്തുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അക്കൗണ്ട് ഉടമകളും പണം പിന്‍വലിക്കാനുള്ള നെട്ടോട്ടത്തിലാണ്. 2010 ലാണ് ബാങ്ക് സ്ഥാപിതമായത്.




കൂടുതല്‍വാര്‍ത്തകള്‍.