Breaking Now

ബെക്‌സ്ഹില്‍ ഓണ്‍ സീയിലെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു ; ചങ്ങനാശ്ശേരിക്കാരനായ ജോസിയുടെ മരണത്തില്‍ ഞെട്ടി യുകെ മലയാളികള്‍

ഞായറാഴ്ച രാത്രി 11.35 ഓടെയാണ് മരണം സംഭവിച്ചത്. 46 വയസായിരുന്നു.

ബെക്‌സ് ഹില്‍ ഓണ്‍ സീ മലയാളിയായ ജോസഫ് തോമസ് എന്ന ജോസി ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങി. ഞായറാഴ്ച രാത്രി 11.35 ഓടെയാണ് മരണം സംഭവിച്ചത്. 46 വയസായിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു ഏജന്‍സിയില്‍ കെയററായി താല്‍ക്കാലിക ജോലി ചെയ്തുവരികയായിരുന്നു ജോസഫ്.

ഞായറാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് വീടിന്റെ മുകളിലെ മുറിയില്‍ വിശ്രമിക്കുകയായിരുന്നു ജോസഫ്. ഡയബറ്റിക് ഇഞ്ചക്ഷനുമായി മുകളില്‍ ചെന്ന ഭാര്യ ഡിനി നോക്കുമ്പോള്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു ജോസഫ്. നഴ്‌സായ ഡിനിക്ക് പ്രാഥമിക പരിശോധനയില്‍ ഹൃദയാഘാതം സംഭവിച്ചതാണെന്ന് മനസിലാകുകയും ഉടന്‍ സിപിആര്‍ നല്‍കുകയും ചെയ്തു. ആംബുലന്‍സും മെഡിക്കല്‍ ടീം എത്തി മുക്കാല്‍ മണിക്കൂറോളം പരിശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ വച്ച് നടന്ന മരണമായതിനാല്‍ പോലീസിനെ അറിയിക്കുകയും നടപടി പൂര്‍ത്തിയാക്കി മൃതദേഹം സെന്റ് ലിയോണാഡ്‌സ് ഓണ്‍ സീയിലെ കണ്‍ക്വസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.

നാട്ടില്‍ ചങ്ങനാശ്ശേരി തെങ്ങാന പത്തിച്ചിറ വീട്ടില്‍ പി ജെ തോമസിന്റെയും സിസിലയുടേയും മകനാണ് ജോസഫ്. അഞ്ചവര്‍ഷം സൗദിയില്‍ ജോലി ചെയ്ത ശേഷമാണ് 11 വര്‍ഷം മുമ്പ് ജോസഫും കുടുംബവും യുകെയില്‍ എത്തിയത്. ആദ്യത്തെ ആറുവര്‍ഷം ഈസ്റ്റ്ഹാമിലായിരുന്നു താമസം. 2015 മുതലാണ് ബെക്‌സ് ഹില്ലിലേക്ക് എത്തിയത്. അസോസിയേഷന്‍ പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു.

കണ്‍ക്വസ്റ്റ് ഹോസ്പിറ്റലില്‍ നാലു വര്‍ഷമായി തിയേറ്റര്‍ നഴ്‌സായി ജോലി ചെയ്യുകയാണ് ഭാര്യ ഡിനി ജോസി. നാട്ടില്‍ ചേര്‍ത്തല പള്ളിപ്പുറം പള്ളിപറമ്പില്‍ പി വി ജോസഫ്- റോസമ്മ ദമ്പതികളുടെ മകളാണ്. സെന്റ് റിച്ചാര്‍ഡ്‌സ് സ്‌കൂളില്‍ പഠിക്കുന്ന 12 കാരി ജസീനയും ഏഴു വയസുകാരന്‍ ജെറോമും മക്കളാണ്. സെന്റ് മേരീസ് മാര്‍ഗന്റ് സ്‌കൂളിലാണ് ജെറോം പഠിക്കുന്നത്.

13 വര്‍ഷമായി ബെക്സ്റ്റിലില്‍ താമസിക്കുന്ന റെജി വര്‍ഗീസ് സഹോദരിയാണ്.തോമസ് തോമസ്, ജോജി തോമസ്, ജോബി തോമസ് എന്നിവരാണ് സഹോദരങ്ങള്‍. 

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം .




കൂടുതല്‍വാര്‍ത്തകള്‍.