Breaking Now

ഫലമെത്തും മുമ്പേ മുഖ്യമന്ത്രിയാകുമെന്നുറപ്പിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി ; വീടിന്റെയും ഓഫീസിന്റെയും നിര്‍മ്മാണം തുടങ്ങി

തഡേപട്ടിയില്‍ ഒരേക്കര്‍ സ്ഥലത്തുള്ള വീട്ടിലേക്ക് മെയ് 21 ന് താമസം മാറും

മേയ് 23 ന് ഫലമെത്തും മുമ്പേ വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് ജഗന്‍ മോഹന്‍ റെഡ്ഡി. മുഖ്യമന്ത്രിയായ ശേഷം താമസിക്കാനുള്ള വീടും ഓഫീസും വരെ ഒരുങ്ങി കഴിഞ്ഞു. ടിഡിപിയില്‍ നിന്ന് അധികാരം പിടിച്ചടക്കാനുള്ള ഓട്ടത്തിലാണ് ജഗനും അനുയായികളും. ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയില്‍ ജഗന് വേണ്ടി പുതിയ വീടും ഓഫീസും അടങ്ങുന്ന ബഹുനില മന്ദിരം പണിതിരിക്കുകയാണ്.

തഡേപട്ടിയില്‍ ഒരേക്കര്‍ സ്ഥലത്തുള്ള വീട്ടിലേക്ക് മെയ് 21 ന് താമസം മാറും. മുഖ്യമന്ത്രിയായാല്‍ ഈ വീടാകും ഔദ്യോഗിക വസതി. ഗൃഹോപകരണങ്ങളും മറ്റും പുതിയ വീട്ടിലേക്ക് മാറ്റുന്ന ജോലികള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചവരുടേയും മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹികളുടേയും യോഗം മേയ് 16ന് ജഗന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പമാണ് ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. ഏപ്രില്‍ 11ന് ഒരു ഘട്ടമായി പോളിങ്ങും കഴിഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.