Breaking Now

എഞ്ചിനീയറിങ് ബിരുദധാരി ; അവിവാഹിതന്‍ ; 92ലെ അഭിമുഖത്തില്‍ മോദി പറഞ്ഞതിങ്ങനെ ?

ബിരുദാനന്തര ബിരുദധാരി ആണെന്നാണ് നാമനിര്‍ദ്ദേശ പത്രികയില്‍ ഇക്കുറി മോദി വ്യക്തമാക്കിയത്.

1992ലെ അഭിമുഖത്തില്‍ നരേന്ദ്രമോദി പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാകുന്നു. താന്‍ എഞ്ചിനീയറിങ് ബിരുദധാരിയാണെന്നാണ് മോദി അഭിമുഖത്തില്‍ പറയുന്നത്. കന്നഡ വാരികയായ തരംഗത്തിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

1987 ല്‍ ജയപ്രകാശ് നാരായണ്‍ നയിച്ച നവ നിര്‍മ്മാണ്‍ യാത്രയില്‍ പങ്കാളിയായിരുന്നെന്നും ഇതോടെയാണ് താന്‍ ഗുജറാത്തില്‍ ശ്രദ്ധിക്കപ്പെട്ടതെന്നും അതിന് ശേഷം ആര്‍എസ്എസില്‍ സജീവമായെന്നുമാണ് മോദിയുടെ വാക്കുകള്‍. സംഘത്തിലെ സൗരാഷ്ട്ര വിഭാഗ് കാര്യകര്‍ത്താവായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ആര്‍എസ്എസിന്റെയും ബിജെപിയുടേയും വികാസത്തിനായി പരിശ്രമിച്ചെന്നും മോദി തരംഗയോട് പറയുന്നു. താന്‍ അവിവാഹിതനാണെന്നും മോദി അഭിമുഖത്തില്‍ പറയുന്നു.

ബിരുദാനന്തര ബിരുദധാരി ആണെന്നാണ് നാമനിര്‍ദ്ദേശ പത്രികയില്‍ ഇക്കുറി മോദി വ്യക്തമാക്കിയത്. 1967 ല്‍ ഗുജറാത്തില്‍ നിന്ന് എസ്എസ്എസ് ബോര്‍ഡ് എക്‌സാം പാസായി. 1978 ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും 1983 ല്‍ അഹമ്മദാബാദിലെ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയെന്നും പത്രികയില്‍ പറഞ്ഞിരുന്നു.

2014 ലെ നാമനിര്‍ദ്ദേശ പത്രികയിലും ഇതു തന്നെയായിരുന്നു പരാമര്‍ശിച്ചിരുന്നത്. മേദി 62.3 ശതമാനം മാര്‍ക്കോടെ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നാണ് ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ പറഞ്ഞത്. അപ്പോഴൊന്നും എഞ്ചിനീയറിങ് ബിരുദധാരിയാണെന്ന കാര്യം പരാമര്‍ശിച്ചിരുന്നില്ല.




കൂടുതല്‍വാര്‍ത്തകള്‍.