Breaking Now

വീട്ടമ്മമാരെ താമരയ്ക്ക് കുത്താന്‍ നിര്‍ബന്ധിച്ച് പോളിങ് ഏജന്റ് ; വീഡിയോ പുറത്തുവന്നതോടെ അറസ്റ്റ്

സംഭവത്തില്‍ അസവോതി സ്വദേശിയായ ഗിരിരാജ് സിംഗിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വോട്ട് ചെയ്യാനെത്തിയ സ്ത്രീകളെ പോളിങ് ഏജന്റ് സ്വാധീനിക്കാന്‍ ശ്രമിച്ചതായി വീട്ടമ്മയുടെ വെളിപ്പെടുത്തലില്‍ അറസ്റ്റും റീ പോളിങ്ങും. ഫരീദാബാദിലെ പോളിങ് ബൂത്തില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചതോടെയാണ് പോളിങ് ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. വോട്ടിങ് മെഷീന് സമീപത്തെത്തി താമരയ്ക്ക് കുത്താന്‍ അയാള്‍ പറഞ്ഞതായാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. 

ഫരീദാബാദിലെ പോളിങ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാനെത്തിയ ശോഭയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ബിജെപിയ്ക്ക് വേണ്ടി വോട്ട് ചെയ്യാന്‍ പോളിങ് ഏജന്റ് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള താമര ചിഹ്നത്തില്‍ കുത്താന്‍ അയാള്‍ നിര്‍ബന്ധിച്ചു. വോട്ട് ആര്‍ക്ക് ചെയ്യണമെന്ന് എന്റെ തീരുമാനമെന്ന് അയാളോട് പറഞ്ഞതായി ശോഭ വെളിപ്പെടുത്തി.

സംഭവത്തില്‍ അസവോതി സ്വദേശിയായ ഗിരിരാജ് സിംഗിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരക്ഷരരായ സ്ത്രീകളെ വോട്ട് ചെയ്യാന്‍ സഹായിച്ചെന്നാണ് ന്യായീകരണം. ക്രമക്കേട് കണ്ടെത്തിയതോടെ ഈ ബൂത്തില്‍ റീപോളിങ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.