CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 1 Minutes 43 Seconds Ago
Breaking Now

പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ രണ്ട് സിപിഎം നേതാക്കള്‍ക്ക് ജാമ്യം ; പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും തെളിവ് നശിപ്പിച്ചതുമാണ് കുറ്റം

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ രണ്ട് സി.പി.എം നേതാക്കള്‍ക്ക് ജാമ്യം. ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനുമാണ് അറസ്റ്റിലായത്. ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.

ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരയുള്ള കുറ്റം.

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.

അതേ സമയം ഏരിയ സെക്രട്ടറി മാത്രം അറസ്റ്റിലായത് കൊണ്ട് സംതൃപ്തനല്ലെന്നും കേസില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.