Breaking Now

42 കാരന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 116 ഇരുമ്പ് ആണികളും പ്ലാസ്റ്റിക് വയറും

ആണി വന്‍ കുടലിലേക്ക് പ്രവേശിച്ചിരുന്നെങ്കില്‍ മരണം സംഭവിച്ചേനെയെന്ന് ഡോക്ടര്‍ പറയുന്നു.

രാജസ്ഥാനിലെ കോട്ട ബുന്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റില്‍ നിന്നും 116 ഇരുമ്പ് ആണികളും പ്ലാസ്റ്റിക് വയറും ഇരുമ്പ് തിരയും നീക്കി. ബോലാശങ്കര്‍ എന്ന 42 കാരനാണ് ഡോക്ടറെ പോലും അമ്പരപ്പിച്ചത്..

കഠിനമായ വയറുവേദനയായാണ് ഭോലാശങ്കര്‍ ആശുപത്രിയിലെത്തിയത്. എക്‌സ്‌റേ പരിശോധനയില്‍ അസ്വാഭാവിക വസ്തുക്കള്‍ കണ്ടതോടെ സ്‌കാന്‍ ചെയ്തു. ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് എല്ലാം നീക്കിയത്. ആണി വന്‍ കുടലിലേക്ക് പ്രവേശിച്ചിരുന്നെങ്കില്‍ മരണം സംഭവിച്ചേനെയെന്ന് ഡോക്ടര്‍ പറയുന്നു.

എങ്ങനെയാണ് ഇത്രയും വസ്തുക്കള്‍ ഇയാളുടെ വയറ്റില്‍ എത്തിയതെന്നറിയില്ല.ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സംശയമുണ്ട്. പൂന്തോട്ടം പണിക്കാരനാണ് ഭോലാശങ്കര്‍.




കൂടുതല്‍വാര്‍ത്തകള്‍.