CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 44 Minutes 20 Seconds Ago
Breaking Now

ഈ മുട്ടിലെ ചോരയാണ് ഞങ്ങളുടെ കപ്പ്; പരുക്ക് വകവെയ്ക്കാതെ കളത്തിലിറങ്ങിയ ഷെയിന്‍ വാട്‌സന്റെ ആത്മാര്‍ത്ഥതയെ പുകഴ്ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ക്രിക്കറ്റ് ആരാധകരുടെ കൈയടി

ചിത്രം വൈറലായതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വിറ്ററില്‍ ഷെയിന്‍ വാട്‌സണെ പുകഴ്ത്തി രംഗത്തെത്തി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് പൊരുതി തോറ്റെങ്കിലും കപ്പ് തങ്ങള്‍ക്ക് തന്നെയെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. എന്താണ് സംഭവമെന്നാണോ ആലോചിക്കുന്നത്? ചെന്നൈ താരമായ ഷെയിന്‍ വാട്‌സന്റെ പ്രകടനമാണ് ഈ പ്രഖ്യാപനത്തിന് കാരണം. കാല്‍മുട്ടിന് പരുക്കേറ്റ് ചോര ഒലിപ്പിച്ചിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിജയത്തിന്റെ വക്കോളമെത്തിക്കാന്‍ വാട്‌സണ്‍ മുന്നില്‍ നിന്നു. ഫൈനലില്‍ 1 റണ്ണിനായിരുന്നു ചെന്നൈ മുംബൈയോട് തോറ്റത്. 

മുംബൈയുടെ 150 റണ്‍ ചേസ് ചെയ്യാനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി വാട്‌സണ്‍ 59 പന്തില്‍ 80 റണ്‍സാണ് കുറിച്ചത്. മൂന്ന് തവണ മുംബൈ വാട്‌സണ്‍ നല്‍കിയ ക്യാച്ചുകള്‍ മുംബൈ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തി. ആയുസ്സ് നീട്ടിക്കിട്ടിയ വാട്‌സണ്‍ ടീമിനെ വിജയത്തിന്റെ അരികില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ലസിത് മലിംഗ എറിഞ്ഞ അവസാന ഓവറില്‍ ഒരു അധിക റണ്ണിന് ശ്രമിച്ച വാട്‌സണ്‍ റണ്‍ ഔട്ടില്‍ പുറത്തായി. 

അവസാന ഓവറില്‍ 9 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. മലിംഗ പക്ഷെ വിശ്വാസം കാത്തു, ഒരു റണ്‍ അകലെ വെച്ച് വിജയം മുംബൈയ്ക്ക് വേണ്ടി പിടിച്ചെടുത്തു. മത്സരത്തിന് ശേഷമാണ് വാട്‌സണ് മുട്ടിന് പരുക്കേറ്റിരുന്നതായി എല്ലാവരും അറിഞ്ഞത്, ഇത് വകവെയ്ക്കാതെയാണ് കളത്തില്‍ ഇറങ്ങിയതെന്നും സഹതാരം ഹര്‍ഭജന്‍ സിംഗ് ട്വിറ്ററില്‍ വ്യക്തമാക്കിയത്. 'ആ കാലുകളിലെ ചോര കാണാമോ, മത്സരത്തിന് ശേഷം 6 സ്റ്റിച്ചുകള്‍ വേണ്ടിവന്നു, ഡൈവ് ചെയ്യുന്നതിനിടെ പരുക്കേറ്റെങ്കിലും ആരോടും പറയാതെ ബാറ്റിംഗ് തുടരുകയായിരുന്നു', ഭാജി കുറിച്ചു. 

ചിത്രം വൈറലായതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വിറ്ററില്‍ ഷെയിന്‍ വാട്‌സണെ പുകഴ്ത്തി രംഗത്തെത്തി. 'എന്താ ആത്മാര്‍ത്ഥത, ദൈവതുല്യം. നിങ്ങളൊരു തരത്തില്‍ ചാമ്പ്യനാണ്', സിഎസ്‌കെ കുറിച്ചു. വാട്‌സന്റെ മുട്ടിലെ ക്യാപ്പാണ് തങ്ങളുടെ കപ്പെന്നാണ് മൂന്ന് തവണ ചാമ്പ്യന്‍മാരായ ടീമിന്റെ കൂട്ടിച്ചേര്‍ക്കല്‍. 




കൂടുതല്‍വാര്‍ത്തകള്‍.