Breaking Now

അമിത് ഷായുടെ വാഹനത്തിന് നേരെയുള്ള ആക്രമണം പ്രചാരണായുധമാക്കും ; മോദി ഇന്ന് ബംഗാളില്‍

പരസ്പര ആരോപണ പ്രത്യാരോപണവുമായി തൃണമൂലും ബിജെപിയും രംഗത്തെത്തി.

കൊല്‍ക്കത്തയില്‍ അമിത് ഷാ നടത്തിയ റോഡ് ഷോയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ഇന്നലെ ഉണ്ടായ സംഘര്‍ഷത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപിയുടെ നീക്കം. എന്നാല്‍ പരസ്പര ആരോപണ പ്രത്യാരോപണവുമായി തൃണമൂലും ബിജെപിയും രംഗത്തെത്തി.

ഇന്ന് ഉച്ചയ്ക്ക് ശേഷം ബംഗാളിലെ ഹസനബാദിലും ഡയ്മണ്ട് ഹാര്‍ബറിലുമായി രണ്ട് റാലികളിലാണ് മോദി പങ്കെടുക്കുന്നത്. കൊല്‍ക്കത്തയില്‍ അമിത് ഷാ നടത്തിയ റോഡ് ഷോക്കിടെ ഉണ്ടായ സംഘര്‍ഷം തൃണമൂലിനെതിരെ പ്രധാനമന്ത്രി പ്രചാരണായുധമാക്കുമെന്നുറപ്പ്. ബംഗാളിലെ 9 മണ്ഡലങ്ങളാണ് 19ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. മമതയെ പ്രചരണത്തിന് നിന്ന് വിലക്കണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.