Breaking Now

ജനല്‍ തല്ലിത്തകര്‍ത്തു ; ഓടിയെത്തി കുഞ്ഞുമക്കളുടെ ജീവന്‍ രക്ഷിച്ചു ; അമ്മയ്ക്ക് കൈയ്യടി

കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന മുറിയുടെ താക്കോല്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ജനാല വാതിലിന്റെ ഗ്ലാസ് തകര്‍ത്ത് യുവതി അകത്തുകടക്കുകയും കുട്ടികളെ പുറത്തെത്തിക്കുകയുമായിരുന്നു

അമ്മയുടെ കൃത്യമായ ഇടപെടല്‍ രക്ഷിച്ചത് മൂന്നു കുഞ്ഞുമക്കളുടെ ജീവന്‍. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരുന്നു വില്ലന്‍. റാസല്‍ഖൈമയിലാണ് സംഭവം.

കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന മുറിയുടെ താക്കോല്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ജനാല വാതിലിന്റെ ഗ്ലാസ് തകര്‍ത്ത് യുവതി അകത്തുകടക്കുകയും കുട്ടികളെ പുറത്തെത്തിക്കുകയുമായിരുന്നു. അമ്മയും മൂന്നു മക്കളും പുറത്തെത്തി നിമിഷങ്ങള്‍ക്കകം എ സി പൊട്ടിത്തെറിച്ചു.

റാസല്‍ഖൈമ സിവില്‍ ഡിഫന്‍് മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തി അമ്മയ്ക്കും കുട്ടികള്‍ക്കും പ്രഥമ ശുശ്രൂഷ നല്‍കി. തങ്ങള്‍ എത്തിയപ്പോള്‍ മുറി നിറയെ പുക നിറഞ്ഞിരിക്കുകയായിരുന്നുവെന്നും സ്വന്തം രക്ഷ മറന്ന് അമ്മ കുട്ടികളെ രക്ഷിച്ചെന്നും സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ പറഞ്ഞു.. അമ്മയുടെ തോളിന് സാരമായ പരിക്കുണ്ട്. കുട്ടികള്‍ക്ക് നിസാര പരിക്കേ ഉള്ളൂ.




കൂടുതല്‍വാര്‍ത്തകള്‍.