Breaking Now

പരീക്ഷയില്‍ തോക്കാന്‍ കാരണം കാമുകി ; നഷ്ടപരിഹാരം തേടി കാമുകന്‍

കാമുകിയുടെ ശല്യം കാരണം പരാജയപ്പെട്ടെന്നും പെണ്‍കുട്ടി ഫീസ് അടച്ച് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കാമുകന്റെ ആവശ്യം.

പരീക്ഷയില്‍ കാമുകി കാരണം തോറ്റതിന് നഷ്ടപരിഹാരം തേടി കാമുകന്‍. ഔറംഗബാദിലാണ് സംഭവം. ഹോമിയോപതി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയാണ് 21 കാരനായ കാമുകന്‍. കാമുകിയുടെ ശല്യം കാരണം പരാജയപ്പെട്ടെന്നും പെണ്‍കുട്ടി ഫീസ് അടച്ച് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കാമുകന്റെ ആവശ്യം.

എന്നാല്‍ പെണ്‍കുട്ടി ഈ ആവശ്യം നിരസിക്കുകയും ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. പരീക്ഷയില്‍ തോറ്റത് മൂലം നാലു വര്‍ഷത്തെ കോഴ്‌സ് ആദ്യവര്‍ഷം തന്നെ കാമുകന് നിര്‍ത്തേണ്ട അവസ്ഥയാണ്. ഇതിനാലാണ് ആദ്യവര്‍ഷത്തെ ഫീസ് കാമുകി നല്‍കണമെന്ന വിചിത്ര ആവശ്യം ഇയാളുന്നയിച്ചത്. പെണ്‍കുട്ടി ബന്ധം അവസാനിപ്പിച്ചതോടെ  ഭീഷണിയുമായി കാമുകനെത്തി.

പ്രകോപിതനായ കാമുകന്‍ പെണ്‍കുട്ടിയെ കുറിച്ച് മോശമായി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാമുകനെതിരെ പോലീസ് ക്രിമിനല്‍ കേസെടുത്തിട്ടുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.