Breaking Now

കോണ്‍ഗ്രസ് കുടുംബവും ബിഹാറിലെ അഴിമതി കുടുംംബവും സ്വത്ത് വെളിപ്പെടുത്തണം ; മോദി

പ്രശസ്ത കുടുംബങ്ങള്‍ വന്‍ മതില്‍ക്കെട്ടുകളില്‍ കഴിയുന്നതിലാണ് അവര്‍ക്ക് സാധാരണക്കാരുടെ വേദന മനസിലാക്കാന്‍ സാധിക്കുന്നില്ല.

കോണ്‍ഗ്രസിലെ പ്രശസ്ത കുടുംബവും ബിഹാറിലെ അഴിമതി കുടുംബവും കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ സ്രോതസ് വെളിപ്പെടുത്തണമെന്ന് മോദി. രാജ്യത്തെ ജനങ്ങളേയും ദരിദ്രരേയും ഓര്‍ക്കാതെ അഴിമതിയില്‍ മുഴുകിയ കുടുംബങ്ങളായാണ് ഇവരെന്നും ഗാന്ധി ലാലു പ്രസാദ് യാദവ് കുടുംബത്തെ വിമര്‍ശിച്ച് കൊണ്ട് മോദി പറഞ്ഞു. ബിഹാറിലെ പാലിഗഞ്ചിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത കുടുംബങ്ങള്‍ വന്‍ മതില്‍ക്കെട്ടുകളില്‍ കഴിയുന്നതിലാണ് അവര്‍ക്ക് സാധാരണക്കാരുടെ വേദന മനസിലാക്കാന്‍ സാധിക്കുന്നില്ല. നൂറുകണക്കിന് ഏക്കര്‍ സ്ഥലം പിടിച്ചെടുത്ത ഇവര്‍ക്ക് ഭൂമിയുമായുള്ള ബന്ധം നഷ്ടമായി. കണ്ണ് തുറക്കുന്നത് പണം തട്ടിയെടുക്കാന്‍ മാത്രമാണെന്നും മോദി ആരോപിച്ചു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ അവസാന പ്രചാരണ റാലിയാണ് നടന്നത്. ജനങ്ങളെ സേവിക്കാനും വികസം നടപ്പാക്കാനും ഒരവസരം കൂടി നല്‍കൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.