Breaking Now

മുഹറം ഘോഷയാത്രയുടെ സമയം മാറ്റാം, ദുര്‍ഗാ ഘോഷയാത്ര മാറ്റരുതെന്ന് താന്‍ പറഞ്ഞു, എന്നാല്‍ മമതയോ ; വിവാദ വാക്കുകളുമായി യോഗി ആദിത്യനാഥ്

കഴിഞ്ഞ വര്‍ഷം മുഹറം ദിനത്തില്‍ ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് മമത അനുമതി നിഷേധിച്ചിരുന്നു.

ബംഗാളില്‍ ബിജെപിയും മമതയും തമ്മില്‍ കലഹം തുടരുകയാണ്. ഇതിനിടെ വിവാദ പ്രസ്താവനയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ബംഗാളിലെ ബറാസതില്‍ നടന്ന റാലിയിലാണ് യോഗിയുടെ പരാമര്‍ശം.

രാജ്യത്ത് മുഹറവും ദുര്‍ഗ പൂജയും ഒരേ ദിവസമാണ് വരുന്നത്. ദുര്‍ഗാ പൂജ ഘോഷയാത്രയുടെ സമയം മാറ്റുമോയെന്ന് യുപിയിലെ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ മുഹറം ഘോഷയാത്ര വേണമെങ്കില്‍ മാറ്റാം, എന്നാല്‍ ദുര്‍ഗാപൂജ യാത്ര മാറ്റാനാകില്ലെന്ന നിര്‍ദ്ദേശമാണ് നല്‍കിയതെന്ന് യോഗി പറയുന്നു.

കഴിഞ്ഞ വര്‍ഷം മുഹറം ദിനത്തില്‍ ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് മമത അനുമതി നിഷേധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് യോഗിയുടെ പ്രസ്താവന.സംഭവം വീണ്ടും ചര്‍ച്ചയാകുകയാണ് .




കൂടുതല്‍വാര്‍ത്തകള്‍.