Breaking Now

ഓണ്‍ലൈനില്‍ ചാണകവില്‍പ്പന പൊടിപൊടിക്കുന്നു; ഫ്‌ളിപ്പ്കാര്‍ട്ടില്‍ 599 രൂപ, ആമസോണില്‍ 649; അമ്പരന്ന് ഇന്ത്യക്കാര്‍

പൂജ ആവശ്യങ്ങള്‍ക്കെന്ന പേരിലാണ് ചാണകം വില്‍ക്കുന്നത്.

നമ്മുടെ നാട്ടില്‍ മുറ്റത്ത് വെറുതെ കിടക്കുന്ന ചിരട്ട ഓണ്‍ലൈനില്‍ നൂറുകണക്കിന് രൂപ വിലയിട്ട് വില്‍ക്കുന്നത് കണ്ട് മലയാളികള്‍ അമ്പരന്നിരുന്നു. എന്നാല്‍ അതിശയിക്കുന്ന വില്‍പ്പന അവിടെയും അവസാനിക്കുന്നില്ല. ചാണകവില്‍പ്പനയാണ് ഓണ്‍ലൈനില്‍ പൊടിപൊടിക്കുന്ന മറ്റൊരു പരിപാടി. ശുദ്ധമായ ചാണകമെന്ന പേരിലാണ് ഫ്‌ളിപ്പ്കാര്‍ട്ടിലും, ആമസോണിലും വില്‍പ്പന നടക്കുന്നത്. വില കേട്ടാല്‍ അല്‍പ്പം ഞെട്ടാം!

599 രൂപയ്ക്ക് വരെ ശുദ്ധമായ ചാണകത്തിന്റെ വില്‍പ്പന നടക്കുന്നു. ആമസോണ്‍ ഒട്ടും മോശമല്ല, 649 രൂപ വരെയാണ് അവരുടെ വില. പൂജ ആവശ്യങ്ങള്‍ക്കെന്ന പേരിലാണ് ചാണകം വില്‍ക്കുന്നത്. എന്നാല്‍ അലങ്കാര ഉപയോഗങ്ങള്‍ക്കല്ലാതെ ഇവ ഉപയോഗിക്കുമ്പോഴുള്ള അപകടങ്ങള്‍ ഉപയോക്താവിന്റേതാണെന്നും മുന്നറിയിപ്പുണ്ട്. 

ചാണകം ഉപയോഗിച്ച് ആരാണ് അലങ്കരിക്കുന്നതെന്നാണ് ആളുകളുടെ സംശയം. എന്തായാലും ഈ വസ്തുക്കളുടെ വില്‍പ്പനയ്ക്ക് കീഴില്‍ ആളുകളുടെ റിവ്യൂവാണ് രസകരം. ചാണക കേക്കുകള്‍ കഴിക്കാന്‍ പറ്റുന്നില്ലെന്നും, കാണാന്‍ രുചികരമെന്നും ഒക്കെയാണ് ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍. 

സംഗതി എന്തായാലും ചാണകമല്ലേയെന്നാണ് ഉപയോക്താക്കളുടെ ചോദ്യം. ഈ വിലയ്ക്ക് വില്‍ക്കാമെന്നാണെങ്കില്‍ ഈ ബിസിനസ്സിലേക്ക് ഇറങ്ങിയാലോ എന്നാണ് മറ്റ് ചിലരുടെ ചിന്ത. 

 




കൂടുതല്‍വാര്‍ത്തകള്‍.