Breaking Now

അടിച്ച് പൂസാകുന്ന കാര്യത്തില്‍ ബ്രിട്ടനെ തോല്‍പ്പിക്കാന്‍ ലോകത്തില്‍ മറ്റാരുമില്ല; റാങ്കിംഗില്‍ തൊട്ടുപിന്നാലെ യുഎസ്, ക്യാനഡ, ഓസ്‌ട്രേലിയ; ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ കുടിച്ച് ബോധം കെടുന്നത് പതിവ്; ഇന്ത്യക്കാര്‍ അഭിമാനം കാത്തു- 6-ാം റാങ്ക്!

പുതുതലമുറയിലെ യുവാക്കളാണ് ഈ വമ്പന്‍ മദ്യപാന നിരക്കിനെ നയിക്കുന്നതെന്നാണ് വിദഗ്ധര്‍ കരുതുന്നത്

യുകെയിലെ മുതിര്‍ന്നവര്‍ മദ്യപാനത്തിന്റെ കാര്യത്തില്‍ അതിപ്രബലരെന്ന് റാങ്കിംഗ്. ലോകത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത പോലെ മദ്യപിച്ച് ലക്കുകെടുന്ന കാര്യത്തിലാണ് യുകെക്കാര്‍ ഒന്നാം റാങ്ക് നേടിയത്. 12 മാസത്തിനിടെ ശരാശരി 51.1 തവണയെങ്കിലും ബ്രിട്ടീഷുകാര്‍ ഫിറ്റാകും. അതായത് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് പതിവെന്ന് തന്നെ!

ആഗോള ശരാശരി 33 ആണെന്നിരിക്കവെയാണ് ബ്രിട്ടനിലെ കുടിയന്‍മാരുടെ ഈ പരിപാടി. 36 രാജ്യങ്ങളിലെ കണക്കുകള്‍ പഠനവിധേയമാക്കിയാണ് ഈ റാങ്കിംഗ് നടത്തിയിരിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ താമസിക്കുന്നവരാണ് കുടിച്ച് മറിയുന്നതില്‍ മുന്നില്‍. അമേരിക്ക, ക്യാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് യുകെയ്ക്ക് പിന്നില്‍ സ്ഥാനം പിടിച്ചത്. എട്ടാമത് വാര്‍ഷിക ഗ്ലോബല്‍ ഡ്രഗ്‌സ് സര്‍വ്വെയിലാണ് ഈ വിവരങ്ങളുള്ളത്. പത്ത് വര്‍ഷം മുന്‍പ് കുടിച്ചിരുന്നത് പോലെ ബ്രിട്ടീഷുകാര്‍ കുടിക്കുന്നില്ലെന്ന സര്‍വ്വെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇതിന് വിരുദ്ധമായ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 

പുതുതലമുറയിലെ യുവാക്കളാണ് ഈ വമ്പന്‍ മദ്യപാന നിരക്കിനെ നയിക്കുന്നതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. മദ്യപിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും കുടിക്കുന്നവര്‍ ഇത് ചെയ്യുന്ന രീതി വളരെ അപകടം പിടിച്ചതാണെന്ന് ഗ്ലോബല്‍ ഡ്രഗ്‌സ് സര്‍വ്വെ സ്ഥാപകന്‍ പ്രൊഫ. ആഡം വിന്‍സ്റ്റോക് പറഞ്ഞു. ഗ്ലോബല്‍ സര്‍വ്വെയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 29.3 ശതമാനം പേര്‍ തങ്ങള്‍ മദ്യപിച്ച് ലക്കുകെട്ടാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തി.

എന്തായാലും ആഗോള റാങ്കിംഗില്‍ ഇന്ത്യക്കാര്‍ മദ്യപാനത്തില്‍ അഭിമാനം കാത്തു! ലോകത്തില്‍ മദ്യപിച്ച് ലക്കുകെടുന്ന കാര്യത്തില്‍ ഇന്ത്യക്ക് ആറാം സ്ഥാനമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.