Breaking Now

പ്രധാനമന്ത്രി പദം തങ്ങള്‍ക്ക് വേണമെന്ന് നിര്‍ബന്ധമില്ല ; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസിനു വേണ്ടി എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും ധാരണയുണ്ടായാല്‍ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ്. ഫലപ്രഖ്യാപനത്തിനു മുന്‍പു തന്നെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടാകുന്നത് നല്ലതാണെന്നും എന്നാല്‍ അത് കോണ്‍ഗ്രസില്‍ നിന്നു തന്നെ വേണമെന്ന് ഒരു വാശിയുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. കോണ്‍ഗ്രസിനു വേണ്ടി എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും ധാരണയുണ്ടായാല്‍ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

എന്‍ഡിഎയെയും മോദിയെയും വീണ്ടും അധികാരത്തിലെത്തുന്നതില്‍ നിന്ന് തടയുകയാണ് ലക്ഷ്യമെന്ന് മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് നമ്മള്‍. എന്‍ഡിഎയോ ബിജെപിയോ അധികാരത്തിലെത്തില്ല എന്നാണ് എനിക്ക് പ്രചാരണത്തില്‍ നിന്ന് മനസ്സിലായത്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിസ്ഥാനത്തെത്തില്ലെന്നും എന്‍ഡിഎ  ബിജെപി വിരുദ്ധ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ആസാദ് വ്യക്തമാക്കി. പ്രതിപക്ഷസഖ്യനീക്കങ്ങളില്‍ നിര്‍ണ്ണായകമായേക്കാവുന്ന തീരുമാനമാണ് കോണ്‍ഗ്രസിന്റേത്. 

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ കൂട്ടാതെ സഖ്യമുണ്ടാക്കിയ എസ്!!പിയ്ക്കും ബിഎസ്!!പിയ്ക്കും ഡല്‍ഹിയില്‍ ആംആദ്മിയ്ക്കുമുള്ള സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ തങ്ങള്‍ക്ക് പിടിവാശിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് സഖ്യത്തിന് കേവലഭൂരിപക്ഷം നേടാനായാല്‍ രാഹുല്‍ ഗാന്ധിയായിരിക്കും പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തെ ഡിഎംകെ, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.