CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 6 Seconds Ago
Breaking Now

നെയ്യാറ്റിന്‍കര ആത്മഹത്യ ; അറസ്റ്റിലായ നാലു പേര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനും കേസ്

ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലേഖ വര്‍ഷങ്ങളായി ശാരീകമായും മാനസികമായും പീഡനം അനുഭവിക്കുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായി.

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമം കൂടി ചുമത്തി. മരിച്ച ലേഖയെ മാനസികമായും ശരീരമായും ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിച്ചതിന് തെളിവു കിട്ടിയ സാഹചര്യത്തിലാണ് പുതിയ വകുപ്പുകൂടി ചുമത്തിയത്.ജപ്തി ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാനറാ ബാങ്ക് മാനേജര്‍ക്കും ജീവനക്കാര്‍ക്കും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാത്രമാണ് ചുമത്തിലിരുന്നത്. എന്നാല്‍ വീട്ടില്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചില മൊഴികളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലേഖ വര്‍ഷങ്ങളായി ശാരീകമായും മാനസികമായും പീഡനം അനുഭവിക്കുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് ഗാര്‍ഹകി പീഡന നിരോധന നിയമ വകുപ്പ് കൂടി നാലുപേര്‍ക്കുമെതിരെ ചുമത്തിലത്. 

ലേഖയുടെ ബന്ധുക്കള്‍, മരിച്ച വൈഷ്ണവുടെ സഹൃത്തുക്കള്‍, അയല്‍വാസികള്‍ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വീട്ടില്‍ നിന്നും ലഭിച്ച ലേഖ എഴുതിയ നോട്ട് ബുക്കിലെ കുറിപ്പില്‍ നിന്നും ജപ്തി നടപടി മാത്രമല്ല ആത്മഹത്യ പ്രേരണക്കു കാരണമെന്ന് പൊലീസ് അനുമാനിക്കുന്നു. വീട്ടിലെ പ്രശ്‌നങ്ങള്‍ വൈഷ്ണ സുഹൃത്തുക്കളോടും പങ്കുവച്ചിരുന്നു. ഇതില്‍ നിന്നെല്ലാമാണ് കുടുംബത്തിനെതിരെ കൂടുതല്‍ തെളിവു ലഭിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.