CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 10 Minutes 22 Seconds Ago
Breaking Now

മരണത്തിന്റെ മാലാഖയായി ഒരു നഴ്‌സ്; 12 രോഗികളെ കൊലപ്പെടത്തിയെന്ന് സംശയിക്കുന്ന നഴ്‌സിന് ആയിരക്കണക്കിന് മരണങ്ങളുമായി ബന്ധമെന്ന് ആരോപണം

കാരണം വ്യക്തമാകാത്ത ആയിരക്കണത്തിന് മരണങ്ങളുമായി ഈ നഴ്‌സിന് ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്

നഴ്‌സുമാരെ മാലാഖമാരെന്ന് വിളിക്കുന്നത് ആരോഗ്യരംഗത്ത് അവര്‍ നല്‍കുന്ന സേവനങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഈ മാലാഖമാരില്‍ ചിലര്‍ മരണത്തിന്റെ മാലാഖമാരും ആകാറുണ്ട്. ടെക്‌സാസ് സ്വദേശി 46കാരന്‍ ബില്ലി ചെമിര്‍മിര്‍ ഇത്തരമൊരു നഴ്‌സാണ്. 12 വൃദ്ധരായ രോഗികളുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഇയാള്‍ മരണത്തിന്റെ മൊത്തവ്യാപാരി ആയിരുന്നുവെന്ന ആരോപണങ്ങള്‍ക്കാണ് ശക്തിയേകുന്നത്. 

കാരണം വ്യക്തമാകാത്ത ആയിരക്കണത്തിന് മരണങ്ങളുമായി ഈ നഴ്‌സിന് ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. സംശയം ഉയര്‍ന്നതോടെ ഇയാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്. സ്വദേശമായ കെനിയയില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന ചെര്‍മിര്‍മിര്‍ കഴിഞ്ഞ വര്‍ഷം 81 വയസ്സുള്ള രോഗിയുടെ കൊലപാതകത്തിലാണ് പിടിയിലാകുന്നത്. 

ഇതിന് പിന്നാലെ മറ്റ് 11 കൊലപാതകങ്ങളിലും നഴ്‌സിനെ പോലീസ് പ്രതിസ്ഥാനത്ത് നിര്‍ത്തി. രണ്ട് പ്രായമായ സ്ത്രീകളെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തന്റെ ജീവനില്‍ ആശങ്കയുണ്ടെന്ന് ഇതിന് ഇരയായ ഒരു 93കാരി പോലീസില്‍ വിവരം നല്‍കി. ആരോഗ്യസേവന രംഗത്ത് പ്രവര്‍ത്തിച്ച അനുഭസമ്പത്ത് പരിചയപ്പെടുത്തി പ്രായമായവരെ പരിചരിക്കുന്ന കേന്ദ്രങ്ങളില്‍ കടന്നുകയറിയാണ് ഇവരെ അപായപ്പെടുത്തി വന്നിരുന്നത്. 

 

9 മില്ല്യണ്‍ ഡോളറെങ്കിലും കെട്ടിവെയ്ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇയാള്‍ക്ക് ജാമ്യം അനുവദിക്കൂ. ആയിരത്തോളം കൊലപാതകങ്ങളുമായി ബന്ധപ്പെടുത്താന്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ നഴ്‌സിനെ പുറത്തുവിടാന്‍ സാധ്യതയില്ല. 

 




കൂടുതല്‍വാര്‍ത്തകള്‍.