CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 47 Minutes 55 Seconds Ago
Breaking Now

അമ്മ ജീവനോടെ കുഴിച്ചിട്ട നവജാതശിശുവിനെ രക്ഷിച്ച നായയ്ക്ക് ഹീറോ പരിവേഷം; കുഞ്ഞിന്റെ കാല്‍ മണ്ണില്‍ ഉയര്‍ന്നത് ഭാഗ്യമായി

കൗമാരക്കാരിയായ അമ്മ കുഴിച്ചിട്ട കുഞ്ഞിനെ തന്റെ ഉടമയ്ക്ക് കാണിച്ച് കൊടുത്താണ് ഈ നായ ഹീറോയായത്.

ഈ ഭൂമിയില്‍ ഇനിയും ആയുസ്സ് നീട്ടിക്കിട്ടിയതിന് ആ കുഞ്ഞ് നന്ദി പറയേണ്ടത് ഒരു നായയോടാണ്. ജനിപ്പിച്ച അമ്മ ദയാദാക്ഷിണ്യം ഇല്ലാതെ ആ കുഞ്ഞിനെ ജീവനോടെ തന്നെ മണ്ണില്‍ കുഴിച്ചിട്ടെങ്കിലും രക്ഷിക്കാന്‍ ഒരു നായ ഈ ഭൂമിയില്‍ ഉണ്ടായി. കൗമാരക്കാരിയായ അമ്മ കുഴിച്ചിട്ട കുഞ്ഞിനെ തന്റെ ഉടമയ്ക്ക് കാണിച്ച് കൊടുത്താണ് ഈ നായ ഹീറോയായത്. 

തായ്‌ലാന്‍ഡിലെ കൊറാടിലുള്ള കൃഷിയിടത്തിലാണ് പിംഗ് പോംഗ് എന്നു പേരുള്ള നായ മണ്ണില്‍ മാന്താന്‍ തുടങ്ങിയത്. ഇത് ശ്രദ്ധിച്ച ഉടന്‍ 41കാരന്‍ ഉസ നിസൈക ഒരു കുഞ്ഞിന്റെ കാല്‍ മണ്ണില്‍ കണ്ടെത്തി. ഭയന്നുപോയ ഇദ്ദേഹം ഉടന്‍ മണ്ണ് നീക്കം ചെയ്യുകയും ഒരു കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുകയുമായിരുന്നു. കുഞ്ഞിനെ ഉസ ആശുപത്രിയിലെത്തിച്ചു. ഭാഗ്യത്തിന് ഗുരുതരമായ പരുക്കുകളില്ലാതെ കുഞ്ഞ് രക്ഷപ്പെട്ടു. 

കുഞ്ഞ് ആരോഗ്യത്തോടെ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച 15കാരിയായ അമ്മയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാര്‍ ഇടിച്ച് ഒരു കാലിന്റെ ചലനശേഷി നഷ്ടമായ തന്റെ നായ ഒരു ദിവസം കൊണ്ട് ഹീറോ ആയി മാറിയെന്ന് ഉസ പറയുന്നു. പശുക്കളെ മേയ്ക്കാന്‍ തന്റെ ഉടമയെ സഹായിക്കുന്ന പിംഗ് പോംഗ് ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചതോടെയാണ് ഗ്രാമവാസികളുടെ ഹീറോ ആയത്. 

 

താന്‍ പ്രസവിച്ചെന്ന് അറിഞ്ഞാല്‍ മാതാപിതാക്കള്‍ രോഷാകുലരാകുമെന്ന് ഭയന്നാണ് കുഴിച്ചിട്ടതെന്ന് അമ്മ പറഞ്ഞു. എന്തായാലും കുഞ്ഞിനെ പരിപാലിക്കാമെന്ന് പെണ്‍കുട്ടിയുടെ കുടുംബം സമ്മതിച്ചിട്ടുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.