CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 28 Minutes 58 Seconds Ago
Breaking Now

മതത്തിന്റെ പേരില്‍ തലയും മൂടിക്കെട്ടി കുട്ടികളുമായി സ്‌കൂളിലേക്ക് വരേണ്ട; ഇസ്ലാമിക ശിരോവസ്ത്രങ്ങള്‍ നിരോധിച്ച് ഫ്രഞ്ച് പാര്‍ലമെന്റ് നിയമം പ്രാബല്യത്തില്‍; മതേതരത്വം നടപ്പാക്കുന്നത് ഇങ്ങനൊക്കെയാണ്!

പുതിയ നിയമം ദേശീയ അസംബ്ലിയില്‍ അട്ടിമറിക്കാമെന്നാണ് ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍

ഇസ്ലാമിക രീതിയില്‍ തലമൂടിക്കെട്ടി കുട്ടികള്‍ക്കൊപ്പം സ്‌കൂളുകളില്‍ വരുന്ന അമ്മമാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഫ്രാന്‍സ്. ഇത്തരം ശിരോവസ്ത്രങ്ങള്‍ക്കുള്ള നിരോധനത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ച് കൊണ്ടാണ് സെനറ്റിന്റെ തീരുമാനം. നിലവില്‍ ഫ്രഞ്ച് പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇത്തരം വസ്ത്രങ്ങള്‍ക്ക് വിലക്കുണ്ട്. മധ്യ-വലത് പാര്‍ട്ടിയായ റിപബ്ലിക്കന്‍ പാര്‍ട്ടിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. രാജ്യത്ത് മതേതരത്വം നിലനിര്‍ത്താന്‍ ഇത് ആവശ്യമാണെന്നാണ് ഫ്രഞ്ച് നേതാക്കള്‍ പ്രഖ്യാപിക്കുന്നത്. 

ഫ്രഞ്ച് ഭരണഘടനയുടെ സുപ്രധാന ഏടായ മതേതരത്വത്തില്‍ അനുശാസിക്കുന്ന നിയമങ്ങള്‍ പ്രകാരം സര്‍ക്കാര്‍ കാര്യങ്ങളില്‍ മതപരമായ ഇടപെടലുകള്‍ വിലക്കുന്നുണ്ട്. പുതിയ നിയമം ദുരൂഹമായ മതചിഹ്നങ്ങളായി മാറുന്ന വസ്ത്രങ്ങള്‍ അണിയാനാണ് വിലക്ക് ഏര്‍പ്പെടുത്തുന്നത്. പ്രായോഗികമായി പറഞ്ഞാല്‍ ഹിജാബ് അണിയുന്ന മുസ്ലീം അമ്മമാരെയാണ് നിയമം ലക്ഷ്യംവെയ്ക്കുന്നത്. 

ബുര്‍ഖയും, നിഖാബും ഇപ്പോള്‍ തന്നെ ഫ്രാന്‍സില്‍ നിരോധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ശിരോവസ്ത്രം കൂടി വിലക്കി പോരാട്ടം അടുത്ത തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസ് തള്ളിയ നിയമം നൂറിനെതിരെ 186 വോട്ടുകള്‍ക്കാണ് സെനറ്റ് പാസാക്കിയത്. 159 പേര്‍ വിട്ടുനിന്നു. എന്നാല്‍ പുതിയ നിയമം ദേശീയ അസംബ്ലിയില്‍ അട്ടിമറിക്കാമെന്നാണ് ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 

ഈ നിയമം സ്‌കൂള്‍ യാത്രകളില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജീന്‍ മൈക്കിള്‍ ബ്ലാങ്കര്‍ പറഞ്ഞു. ഉയര്‍ന്ന മുസ്ലീം ജനസംഖ്യയുള്ള പ്രദേശത്ത് കുട്ടികളെ സ്‌കൂളിലെത്തിക്കാനും ബുദ്ധിമുട്ട് നേരിടും. ഓസ്ട്രിയ ഈ ആഴ്ചയില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ ശിരോവസ്ത്രം അണിയേണ്ടെന്ന് തീരുമാനിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.