CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 14 Minutes 52 Seconds Ago
Breaking Now

ഇറാന്‍ യുദ്ധത്തിന് ശ്രമിച്ചാല്‍ അതായിരിക്കും ഇറാന്റെ ഔദ്യോഗിക അന്ത്യം ; അമേരിക്കയെ പേടിപ്പിക്കേണ്ടതില്ലെന്ന് ട്രംപ്

ഇറാനുമായി യുദ്ധത്തിനില്ലെന്ന് അമേരിക്കന്‍ വിദേശ സെക്രട്ടറി മൈക് പൊംപേയോ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റ്.

ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ ലോകത്ത് വീണ്ടുമൊരു യുദ്ധത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കവെ ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ്. ഇറാന്‍ യുദ്ധത്തിന് ശ്രമിച്ചാല്‍ അതായിരിക്കും ഇറാന്റെ ഔദ്യോഗിക അന്ത്യമെന്നും അമേരിക്കയെ പേടിപ്പിക്കാമെന്ന് ഒരിക്കലും കരുതേണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇറാനുമായി യുദ്ധത്തിനില്ലെന്ന് അമേരിക്കന്‍ വിദേശ സെക്രട്ടറി മൈക് പൊംപേയോ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റ്.

ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കുമെന്നും പൊംപേയോ വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ കൂടുന്നതിനടെ റഷ്യയില്‍ വെച്ചാണ് വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം. അമേരിക്കയുമായി യുദ്ധത്തിനില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വാരമാണ് ഇറാന്‍ തീരത്തേക്ക് അമേരിക്ക സൈനിക വ്യൂഹത്തെ അയച്ചത്.  

ഇറാനെ ലക്ഷ്യമിട്ട് മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അര്‍ലിങ്ടണാണ് അമേരിക്ക അയച്ചത്. അതിനൂതനമായ പാട്രിയോട്ട് മിസൈലുകളും വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.  2015ല്‍ അമേരിക്കയും ഇറാനും ഇതര രാജ്യങ്ങളും തമ്മിലുള്ള കരാറില്‍നിന്ന് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയതിന് ശേഷമാണ് ഇറാനെ ലക്ഷ്യമാക്കി അമേരിക്ക നീക്കം തുടങ്ങിയത്. എന്നാല്‍ അമേരിക്കയെ ഞെട്ടിച്ച് ഇറാന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ ഈ യുദ്ധക്കപ്പലിന് തൊട്ടുമുകളിലൂടെ പറന്നത് ചര്‍ച്ചയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.