CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 2 Minutes 38 Seconds Ago
Breaking Now

കുഞ്ഞാനകളെ കൊന്ന് അഭിമാനത്തോടെ തോക്കുമായി നിന്ന് ഫോട്ടോയെടുത്ത കോടീശ്വരന്മാര്‍ക്ക് സോഷ്യല്‍മീഡിയയുടെ പണി

ജീവജാലങ്ങള്‍ക്കിടയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റത്തെ കുറിച്ചുള്ള ചര്‍ച്ചയിലേക്ക് വഴിവച്ചിരിക്കുകയാണ് ഈ ചിത്രങ്ങള്‍.

ജോര്‍ജിയയിലെ ടോപ്ജന്‍ എനര്‍ജി പാര്‍ട്ട്ണര്‍ മൈക്ക് ജെയിന്‍സും സുഹൃത്ത് മാക്‌സ് ഡെലിസനും ആനവേട്ടയ്ക്ക് ശേഷമുള്ള ചിത്രം പങ്കുവച്ചത് വിവാദമായി. രണ്ട് കുട്ടിയാനകളെ വെടിവച്ച് കൊന്ന ശേഷം അവയുടെ അടുത്തു നിന്ന് പോസ് ചെയ്ത ഫോട്ടോകളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

ജീവജാലങ്ങള്‍ക്കിടയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റത്തെ കുറിച്ചുള്ള ചര്‍ച്ചയിലേക്ക് വഴിവച്ചിരിക്കുകയാണ് ഈ ചിത്രങ്ങള്‍.

ഡാറല്‍ എയ്‌സ്‌മെന്‍ ആണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഈ ഫോട്ടോ പങ്കുവയ്ക്കുന്നതില്‍ വിഷമമുണ്ടെന്നും മൈക്ക് ജെന്‍സ് നിങ്ങള്‍ എന്താണ് കരുതിയതെന്നും ചോദിച്ചുകൊണ്ടായിരുന്നു ഡാറല്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. പോസ്റ്റ് നിമിഷ നേരം കൊണ്ട് പ്രചരിച്ചു. ഇത് മൈക്കിന്റെ ബിസിനസിനെ തന്നെ ബാധിച്ചതോടെ ആനകള്‍ തങ്ങളെ ആക്രമിച്ചതിനാല്‍ സ്വയ രക്ഷയ്ക്ക് വേണ്ടി കൊന്നതാണെന്നാണ് മൈക്കിന്റെ വാദം.




കൂടുതല്‍വാര്‍ത്തകള്‍.