CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 11 Minutes 46 Seconds Ago
Breaking Now

മുസ്ലീം സ്ത്രീയോട് മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ട ജിപിയുടെ പണിതെറിച്ചു; മെഡിക്കല്‍ പ്രൊഫഷന്‍ തന്നെ ഉപേക്ഷിക്കാന്‍ ഒരുങ്ങി ഡോക്ടര്‍; ജിഎംസി അന്വേഷണം മൂലം മറ്റാരും ജോലി നല്‍കുന്നില്ല; പിന്തുണയുമായി പെറ്റീഷന്‍

സംഭവത്തോടെ റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഡോ. കീത്തിന്റെ സേവനം അവസാനിപ്പിച്ചു

കണ്‍സള്‍ട്ടേഷനിടെ മുസ്ലീം സ്ത്രീയുടെ മുഖാവരണം നീക്കാന്‍ ആവശ്യപ്പെട്ടതിന് അന്വേഷണം നേരിടുന്ന ഡോക്ടര്‍ക്ക് വന്‍ പൊതുജന പിന്തുണ. ഡോ. കീത്ത് വോള്‍വര്‍സണെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പിന്തുണക്കാര്‍ ഒരു പെറ്റീഷന്‍ ആരംഭിച്ചു. ജോലി കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും, മെഡിക്കല്‍ പ്രൊഫഷന്‍ തന്നെ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണെന്നും ഈ 52-കാരന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പിന്തുണ വര്‍ദ്ധിച്ചത്. ഒരു കോസ്മറ്റിക് പ്രാക്ടീഷണറായി തുടരാമെന്നാണ് ഡോക്ടറുടെ നിലപാട്. 

രോഗബാധിതയായ മകളുടെ രോഗവിവരങ്ങള്‍ പറയുമ്പോള്‍ വ്യക്തമായി മനസ്സിലാകാതെ വന്നതോടെയാണ് മാന്യമായി മുഖാവരണം നീക്കാന്‍ ആവശ്യപ്പെട്ടതെന്ന് ഡോ. കീത്ത് വ്യക്തമാക്കിയിരുന്നു. സ്ത്രീ എതിര്‍പ്പ് കൂടാതെ ഇതിന് തയ്യാറാവുകയും ചെയ്തു. എന്നാല്‍ ഇവരുടെ ഭര്‍ത്താവ് വിഷയം അറിഞ്ഞതോടെ സംഭവം പരാതിയായി. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ കഴിഞ്ഞ ആഴ്ചയാണ് പ്രശ്‌നത്തില്‍ അന്വേഷണം നടത്തുന്നതായി ഡോക്ടറെ അറിയിച്ചത്. വംശീയ വിവേചനം ആയതിനാല്‍ ജോലിയില്‍ നിന്നും പുറത്താക്കുമെന്നായിരുന്നു അറിയിപ്പ്. 

സംഭവത്തോടെ റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഡോ. കീത്തിന്റെ സേവനം അവസാനിപ്പിച്ചു. ഇനി മെഡിസിനില്‍ നിന്ന് തന്നെ പിന്‍മാറാമെന്നാണ് അദ്ദേഹത്തിന്റെ പദ്ധതി. 23 വര്‍ഷക്കാലത്തെ ജനറല്‍ പ്രാക്ടീസാണ് ഒരൊറ്റ സംഭവത്തോടെ പാഴായത്. ലോക്കം ജിപി ആയതിനാല്‍ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കീത്ത് പറഞ്ഞു. ജിഎംസി അന്വേഷണം നടക്കുന്നതിനാല്‍ മറ്റുള്ളവര്‍ ജോലി നല്‍കുകയുമില്ല. ഈ പണി ഉപേക്ഷിച്ച് വേറെ എന്തെങ്കിലും ജോലി നോക്കാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു, അദ്ദേഹം പറഞ്ഞു. 

തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം നിരവധി പേര്‍ പിന്തുണയുമായി രംഗത്തെത്തി. ഡോ. കീത്ത് വോള്‍വര്‍സണിനെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചിട്ടുണ്ട്. തെളിവുകള്‍ പരിഗണിച്ച് മാന്യമായ നടപടിയാണ് ഇവര്‍ ജിഎംസിയോട് ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.