CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 7 Minutes 45 Seconds Ago
Breaking Now

റമദാന്‍ ആഘോഷിക്കാന്‍ ക്രിസ്ത്യന്‍ പള്ളി വിട്ടുനല്‍കി; പ്രാര്‍ത്ഥനകള്‍ക്കിടെ കുരിശും, യേശുവിന്റെ ചിത്രവും മറയ്ക്കണം; അതിരൂപതയില്‍ പ്രാര്‍ത്ഥനാ വിവാദം

അടുത്തുള്ള മുസ്ലീം പള്ളിയിലെ വിശ്വാസികള്‍ക്കാണ് ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ഇടംനല്‍കാന്‍ തീരുമാനിച്ചത്.

ക്രിസ്ത്യന്‍ പള്ളി റമദാന്‍ ആഘോഷങ്ങള്‍ക്ക് വിട്ടുനല്‍കാനുള്ള തീരുമാനം വിവാദമാകുന്നു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് കീഴിലുള്ള ഡാര്‍ലിംഗ്ടണ്‍ സെന്റ് മാത്യൂ, സെന്റ് ലൂക്‌സ് പള്ളിയാണ് റമദാന്‍ നോമ്പിനായി വിട്ടുനല്‍കാമെന്ന് റവ. ലിസാ സ്‌കോട്ട് സമ്മതിച്ചത്. എന്നാല്‍ ഇതിന്റെ ഭാഗമായി പള്ളിയിലെ കുരിശും, യേശുക്രിസ്തുവിന്റെ പ്രശസ്ത ചിത്രമായ ലൈറ്റ് ഓഫ് ദി വേള്‍ഡും മറച്ചുവെയ്ക്കാമെന്ന് സമ്മതിച്ചതാണ് വിവാദമായത്. 

അടുത്തുള്ള മുസ്ലീം പള്ളിയിലെ വിശ്വാസികള്‍ക്കാണ് ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ഇടംനല്‍കാന്‍ തീരുമാനിച്ചത്. പുരുഷന്‍മാര്‍ പള്ളിയിലും, സ്ത്രീകള്‍ അടുത്തുള്ള മുറികളിലും ഇരുന്നാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുക. മെയ് 9ന് ഡാര്‍ലിംഗ്ടണ്‍ മുന്‍ മേയര്‍ കൂടിയായ റവ. സ്‌കോട്ട് കൂടി പങ്കെടുത്ത യോഗത്തിന് ശേഷമാണ് പരിപാടി തീരുമാനിച്ചത്. പ്രദേശത്തെ മതവൈവിധ്യം ആഘോഷിക്കുന്നതിന്റെ ഭാഗമാണ് ഇത്. 

എന്നാല്‍ പരിപാടിക്കായി യേശുവിന്റെ ചിത്രങ്ങള്‍ മറച്ചുവെയ്ക്കണമെന്ന് പറയുന്നത് ബഹുമാനക്കുറവാകുമെന്ന് ക്രിസ്ത്യന്‍ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ബിഷപ്പ് ഗാവിന്‍ ആഷെന്‍ഡെന്‍ പറയുന്നു. പള്ളിയിലേക്ക് മുസ്ലീങ്ങളെ ക്ഷണിക്കുമ്പോള്‍ അവിടെ വരാനും, യേശുവിനെ ബഹുമാനിക്കാനും കൂടിയാണ്. മുസ്ലീം പള്ളിയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ മുഹമ്മദിനെ ഞങ്ങള്‍ ബഹുമാനിക്കണം, ബിഷപ്പ് പ്രതികരിക്കുന്നു. 

സംഭവത്തില്‍ ഡുര്‍ഹാം അതിരൂപത ഇടപെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് ആരാധനയ്ക്ക് സഭയുടെ കെട്ടിടങ്ങള്‍ വിട്ടുനല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. 

 




കൂടുതല്‍വാര്‍ത്തകള്‍.